HOME » NEWS » Kerala » BJP GETS LEAD IN ONE ASSEMBLY SEATS IN KERALA

ബിജെപി ഒന്നാമതെത്തിയത് ഒരു നിയമസഭാ മണ്ഡലത്തിൽ; ഏഴിടത്ത് രണ്ടാമത്

loksabha Election 2019: തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനായതും പത്തനംതിട്ടയിൽ നല്ല രീതിയിൽ വോട്ടുവിഹിതം വർദ്ധിപ്പിക്കാനായതുമായിരുന്നു ബിജെപിയുടെ നേട്ടം

news18
Updated: May 24, 2019, 4:58 AM IST
ബിജെപി ഒന്നാമതെത്തിയത് ഒരു നിയമസഭാ മണ്ഡലത്തിൽ; ഏഴിടത്ത് രണ്ടാമത്
ബിജെപി
  • News18
  • Last Updated: May 24, 2019, 4:58 AM IST
  • Share this:
ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളുടെ ചുവടുപിടിച്ച് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ വെച്ചുപുലർത്തുകയും ചെയ്തിരുന്നു. എല്ലാത്തിനും പുറമെ 1-2 സീറ്റുകൾ എക്സിറ്റ് പോളുകൾ പ്രവചിച്ചതോടെ പ്രവർത്തകരും പ്രതീക്ഷയിലായി. എന്നാൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ ബിജെപിയെ സംബന്ധിച്ചിടത്തോളം നിരാശയായിരുന്നു ഫലം. തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനായതും പത്തനംതിട്ടയിൽ നല്ല രീതിയിൽ വോട്ടുവിഹിതം വർദ്ധിപ്പിക്കാനായതുമായിരുന്നു ബിജെപിയുടെ നേട്ടം.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ഒരിടത്ത് മാത്രമാണ് ബിജെപി മുന്നിലെത്തിയത്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടി രണ്ടാമതെത്തി. ബിജെപി ഒന്നാമതെത്തിയത് നിലവിൽ നിയമസഭയിൽ പാർട്ടിക്ക് പ്രാതിനിധ്യമുള്ള നേമത്താണ്. കുമ്മനം രാജശേഖരൻ നേമത്ത് 12041 വോട്ടുകൾക്ക് മുന്നിലെത്തി. കൂടാതെ വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിൽ രണ്ടാമതെത്തുകയും ചെയ്തു.

അടപടലം കടപുഴകി കൊല്ലത്തെയും തൃശൂരിലെയും ചുവപ്പ് കോട്ടകൾ

പത്തനംതിട്ട ജില്ലയിൽപ്പെട്ട അടൂരിലാണ് ബിജെപി രണ്ടാമതെത്തിയ മറ്റൊരു നിയമസഭാ മണ്ഡലം. ഇവിടെ 1956 വോട്ടുകൾക്ക് മാത്രമാണ് കെ. സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയത്. തൃശൂരിൽ സുരേഷ് ഗോപിയും എൽഡിഎഫിനെ മറികടന്ന് രണ്ടാമതെത്തിയിരുന്നു. പക്ഷേ ടി.എൻ. പ്രതാപനേക്കാൾ 18000-ലേറെ വോട്ടുകൾ ഇവിടെ സുരേഷ് ഗോപിക്ക് കുറവായിരുന്നു. കാസർകോട് മണ്ഡലത്തിലെ മഞ്ചേശ്വരം, കാസർകോട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥിയായ രവീശ തന്ത്രി കുന്ദാർ രണ്ടാമതായിരുന്നു.
First published: May 24, 2019, 4:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories