• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

തിരുവനന്തപുരം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: ജില്ലയിൽ നാളെ ബി.ജെ.പി ഹർ‌ത്താൽ പ്രഖ്യാപിച്ചു. ബി.ജെ.പി. നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേർക്കുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് നേത‍ൃത്വം അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ വനിതാ പ്രവർത്തകർക്കടക്കം പരിക്കേറ്റെന്നും ബി.ജെ.പി. ആരോപിച്ചു. പ്രതിഷേധക്കാരെ പിരിച്ചു വിടാൻ കണ്ണീർ വാതകവും ജലപീരങ്കി പ്രയോഗിച്ചിരുന്നു.

    ശബരിമല വിഷയത്തിൽ സമരം തുടരുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ അദ്ദേഹം നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്. സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇന്ന് മാർച്ച് സംഘടിപ്പിച്ചിരുന്നു. കൊച്ചിയിലും കോട്ടയത്തും നടന്ന പ്രതിഷേധ പ്രകടനങ്ങളിലും സംഘർഷമുണ്ടായി. കോട്ടയം കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണുണ്ടായത്.

    First published: