മലപ്പുറം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന് മനസാണുള്ളതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും സുരേന്ദ്രന് പറഞ്ഞു. പാണക്കാട് കുടുംബത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും ഹരിതയില്‍ നടപ്പായത് താലിബാന് രീതിയാണെന്നും സപരേന്ദ്രന്‍ കുറ്റപ്പെടുത്തി.
താലിബാന് യുഗത്തിലേക്കാണോ കേരളം പോകുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല. പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തതെന്നും സുരേന്ദ്രന് ചോദിച്ചു.
തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനായി സമരം ചെയ്യേണ്ടി വരുന്നത് കേരളത്തില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷ പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നത് നാണക്കേടാണെന്നും പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തിരൂരില്‍ ബിജെപി തുഞ്ചന്‍ പ്രതിമ സ്ഥാപിക്കുമെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
Suresh Gopi | ജസ്റ്റ് റിമംബർ ദാറ്റ് ! അണികള്‍ സാമൂഹിക അകലം പാലിച്ചില്ല; സുരേഷ് ഗോപി പരിപാടി ബഹിഷ്ക്കരിച്ചു
അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെ തുടര്‍ന്ന് പരിപാടി ബഹിഷ്കരിച്ച് സുരേഷ് ഗോപി എം.പി. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളിലായിരുന്നു ചടങ്ങ്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹൂക അകലം പാലിക്കാത്തതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി പരിപാടി ബഹിഷ്കരിച്ചത്.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരളം പദ്ധതിയില്‍ തെങ്ങിന്‍തൈ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. ചടങ്ങില്‍ എത്തിയപ്പോള്‍ തന്നെ സാമൂഹിക അകലം പാലിച്ചെങ്കില്‍ മടങ്ങുമെന്ന മുന്നറിയിപ്പ് സുരേഷ് ഗോപി നല്‍കിയിരുന്നു.
കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരില്‍ ജൂബിലി മന്ദിരം വളപ്പില്‍ ഓര്‍മ്മമരമായി തെങ്ങിന്‍തൈ നട്ടായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം. തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ എത്തിയപ്പോള്‍ അണികളുടെ തിക്കും തിരക്കും വര്‍ധിച്ചു. എന്നാല്‍ അകന്ന് നില്‍ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും പ്രവര്‍ത്തകര്‍ തയ്യാറായില്ല. വേദിയല്‍ ഉണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേര്‍ക്ക് സുരേഷ്ഗോപി തെങ്ങിന് തൈ വിതരണം ചെയ്തു.
എന്നിട്ടും അണികള്‍ അനുസരിക്കാതെ വന്നതോടെ വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയ്യാറാകാതെ സുരേഷ് ഗോപി മടങ്ങുകയായിരുന്നു. ബിജെപി ഭാരവാഹികള്‍ പിന്നീട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.