HOME » NEWS » Kerala »

Local Body Elections 2020 | 2500 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ല; കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിൽ ഏറ്റവും കുറവ്

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിട്ടും മറ്റ് സംസ്ഥാനങ്ങളിലൊക്കെ വൻ മുന്നേറ്റം നടത്തുമ്പോഴുമാണ് കേരളത്തിൽ എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ പോലും ബിജെപിക്ക് കഴിയാത്തത്

News18 Malayalam | news18-malayalam
Updated: November 28, 2020, 2:24 PM IST
Local Body Elections 2020 | 2500 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികൾ ഇല്ല; കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിൽ ഏറ്റവും കുറവ്
BJP
  • Share this:
തിരുവനന്തപുരം : വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ കേരളത്തിലെ നിർണ്ണായക ശക്തിയാകുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. പത്തോളം നിയമസഭ സീറ്റുകൾ പിടിച്ചെടുക്കുമെന്നും സമീപഭാവിയിൽ സംസ്ഥാന ഭരണം കൈ പിടിയിലാക്കുമെന്നും നേതൃത്വം അവകാശപ്പെടുന്നു. എന്നാൽ കേരളം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ 2500 ൽ അധികം വാർഡുകളിൽ സ്ഥാനാർത്ഥികളില്ലെന്നതാണ് യാഥാർത്ഥ്യം. കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ബിജെപിക്ക് ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത്.

Also Read-മലപ്പുറത്ത് താമരയ്ക്ക് 'തട്ടമിട്ട' സ്ഥാനാർഥി; വണ്ടൂരിലെ സുൽഫത്ത് ബിജെപിയിലെത്തിയത് നരേന്ദ്ര മോദിയോടുള്ള ആരാധനയിൽ

രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായിട്ടും മറ്റ് സംസ്ഥാനങ്ങളിലൊക്കെ വൻ മുന്നേറ്റം നടത്തുമ്പോഴുമാണ് കേരളത്തിൽ എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ പോലും ബിജെപിക്ക് കഴിയാത്തത്. കേന്ദ്ര ഭരണത്തിന്റെ സാധ്യതയും സമീപകാലത്ത് ബി ജെ പിക്കനുകൂലമായുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളൊന്നും നേട്ടമാക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് പാർട്ടിക്കുള്ളിലെ തന്നെ വിമർശം. തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ പോലും കഴിഞ്ഞില്ലെങ്കിൽ കേരളം പിടിക്കുമെന്ന അവകാശവാദത്തിന് എന്ത് അടിസ്ഥാനമെന്നാണ് വിമർശകരുടെ ചോദ്യം.

Also Read-Local Body Election 2020 | അയ്യപ്പനെ മനസിൽ ധ്യാനിച്ച് വോട്ട് ചെയ്യണമെന്ന് എ പി അബ്ദുള്ളക്കുട്ടി

21865 തദ്ദേശ വാർഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ  ബിജെപിയും ബിഡിജെഎസും ഉൾപെടെയുള്ള എൻഡിഎ സഖ്യം 19000 ത്തോളം വാർഡുകളിലാണ് മൽസരിക്കുന്നത്. 2500 ൽ അധികം വാർഡുകളിൽ സ്ഥാനാർത്ഥിയില്ല. എന്നാൽ മുൻ തെരഞ്ഞെടുപ്പുകളേക്കാൾ 5000 ത്തോളം വാർഡുകളിൽ കൂടുതലായി ഇത്തവണ മൽസരിക്കുന്നുണ്ടെന്നാണ് നേതൃത്വത്തിന്റെ വാദം.

Also Read-Local Body Election 2020 | നടൻ തിലകന്റെ മകൻ BJP സ്ഥാനാർത്ഥി; അങ്കത്തട്ട് ഒരുങ്ങുന്നത് കൊച്ചിയിൽ

മലപ്പുറം ജില്ലയിലാണ് മത്സരരംഗത്ത് ബിജെപി സ്ഥാനാർത്ഥികൾ ഏറ്റവും കുറവ്. ബിഡിജെഎസ് ഉൾപെടെ 1584 സ്ഥാനാർത്ഥികളാണ് എൻഡിഎക്കുള്ളത്. ജില്ലയിലെ ആയിരത്തിലധികം തദ്ദേശ വാർഡുകളിലേക്ക് ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ല. കണ്ണൂർ ജില്ലയിലും സംഘടനാ പ്രതിസന്ധിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനെ ഇത് ബാധിച്ചു. ജില്ലാ അധ്യക്ഷനെ നിയമിച്ചതും ആയി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ തർക്കങ്ങൾ ഉണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച വാർഡുകളിൽ പോലും ഇത്തവണ സ്ഥാനാർഥികളെ നിർത്താൻ ആയിട്ടില്ല.

Also Read-Local Body Election 2020 | തദ്ദേശ തെരഞ്ഞെടുപ്പിൽ ‘നോട്ട’ ഇല്ല; പകരം ‘എൻഡ്’

മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കേരളത്തിൽ ബിജെപിക്ക് സംഘടനാ ശേഷി കാര്യമായി ബാധിച്ചു. ശബരിമല സമരവും കേന്ദ്ര ഭരണത്തിന്റെ സ്വാധീനവും ഒക്കെ ഇതിന് കാരണമായി. പക്ഷേ ഇത് തെരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. പ്രാദേശികതലത്തിൽ സംഘടനയെ ശക്തമാക്കാൻ മികച്ച അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് നൽകുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ഈ സാധ്യത പ്രയോജനപ്പെടുത്താൻ എന്തുകൊണ്ട് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ചോദ്യം.
Published by: Asha Sulfiker
First published: November 28, 2020, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories