• HOME
 • »
 • NEWS
 • »
 • kerala
 • »
 • തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ CPM; കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കിയെന്ന് എ. വിജയരാഘവൻ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ CPM; കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കിയെന്ന് എ. വിജയരാഘവൻ

തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി ജെ പി വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂയെന്നും വിജയരാഘവൻ പറയുന്നു.

എ. വിജയരാഘവൻ

എ. വിജയരാഘവൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതിയിൽ ഇടപെടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ രൂക്ഷമായി വിമ‍ർശിച്ച് എൽ ഡി എഫ് കൺവീനറും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ബി ജെപി വരുതിയിലാക്കിയെന്ന് വിജയരാഘവൻ വിമർശിച്ചു. സി പി എം മുഖപത്രത്തില്‍ എഴുതിയ 'അന്വേഷണ ഏജന്‍സികള്‍ ബി ജെ പിയുടെ ക്വട്ടേഷന്‍ സംഘമോ' എന്ന ലേഖനത്തിലാണ് വിജയരാഘവന്റെ ആരോപണം.

  Also Read- Youtube വ്ളോഗർമാരായി എക്സൈസ് സംഘം; ലിറ്ററിന് ഒരു രൂപ ദൈവത്തിന് മാറ്റിവെച്ചിട്ടും വാറ്റുകാരൻ കുടുങ്ങിയത് ഇങ്ങനെ

  തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി ജെ പി വരുതിയിലാക്കിയിട്ടുണ്ടെന്നും ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂയെന്നും വിജയരാഘവൻ പറയുന്നു. നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയില്‍ കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചുവിട്ടതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണമെന്നും അതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  Also Read- 'എലത്തൂരില്‍ ശശീന്ദ്രൻ വേണ്ട '; പോസ്റ്റര്‍ പ്രതിഷേധത്തിന് പിന്നാലെ ദേശീയ നേതൃത്വത്തിന് NCP നേതാക്കൾ കത്തയച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ബി ജെ പി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി എന്നാലത്‌ ചീറ്റിപ്പോയെന്നും വിജയരാഘവന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാല്‍ ജനങ്ങള്‍ക്കു മുമ്പില്‍ അന്വേഷണ ഏജന്‍സിയും അതിനെ നിയന്ത്രിക്കുന്നവരും പരിഹാസ്യരാകുകയാണുണ്ടായത്.

  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കള്‍ ഒരുപോലെയാണ് സംസാരിക്കുന്നതെന്നും വിജയരാഘവൻ പറയുന്നു. ഞായറാഴ്ച അമിത് ഷാ പറഞ്ഞതുതന്നെയാണ് കുറച്ചു ദിവസംമുമ്പ് രാഹുല്‍ ഗാന്ധി ആരോപിച്ചതും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെ അവതരിപ്പിക്കണമെന്ന് തര്‍ക്കിച്ച് ജനങ്ങളെ ചിരിപ്പിക്കുന്ന ബി ജെ പി ക്ക് 2016ല്‍ ഏക സീറ്റ് കിട്ടിയതെങ്ങനെയെന്ന് വിശദീകരിക്കേണ്ടതില്ല. ബി ജെ പി ജയിച്ച നേമത്ത് യു ഡി എഫിന് കെട്ടിവച്ച കാശ് കിട്ടിയില്ല. വോട്ടുമറിക്കല്‍ സുഗമമാക്കാന്‍ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് നിര്‍ത്തിയില്ല. ബി ജെ പി ജയിച്ചത് അവര്‍ തമ്മില്‍ രഹസ്യധാരണയുള്ളതുകൊണ്ടായിരുന്നു.

  Also Read- Sreenivasan | നടൻ ശ്രീനിവാസന്‍ മത്സരിക്കാനില്ല; പിന്തുണ ട്വന്റി 20ക്ക്

  "തിരുവനന്തപുരത്തെ പ്രസംഗത്തില്‍ അമിത് ഷാ സ്വര്‍ണക്കടത്തിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഷായുടെ നേരിട്ട് നിയന്ത്രണത്തിലുള്ള എൻ ഐ എയും അന്വേഷിക്കാന്‍ തുടങ്ങിയത്. വിദേശത്തുനിന്ന് സ്വര്‍ണം ഇങ്ങോട്ടയച്ച പ്രധാനപ്രതിയെന്ന് എൻ ഐ എയും കസ്റ്റംസും കണ്ടെത്തിയ വ്യക്തി ഇപ്പോഴും ദുബായില്‍ സുഖമായി കഴിയുന്നു. എന്തുകൊണ്ട് ഈ പ്രതിയെ പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നില്ല?"- വിജയരാഘവന്‍ ചോദിച്ചു.

  Key Words- A Vijayaraghavan, CPM, BJP, Election Commission, Amit Shah, LDF, Central Agencies
  Published by:Rajesh V
  First published: