നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു

  സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു

  മാതൃകാ ഭരണാധികാരിയാണ് ശ്രീരാമൻ. അദ്ദേഹം ഒരു മതത്തിനും എതിരല്ല. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്

  കെ സുരേന്ദ്രൻ

  കെ സുരേന്ദ്രൻ

  • Share this:
   പത്തനംതിട്ട: ജയ്ശ്രീരാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭ​ഗവാന്റെ നാമം മതേതരത്വത്തെ തകർക്കുന്നത് എങ്ങനെയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പന്തളത്ത് ന​ഗരസഭ ഭരണം നേടിയ ബിജെപി ജനപ്രതിനിധികൾക്കുള്ള അനുമോദനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

   മാതൃകാ ഭരണാധികാരിയാണ് ശ്രീരാമൻ. അദ്ദേഹം ഒരു മതത്തിനും എതിരല്ല. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാർലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങൾ മറക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

   Also Read- ബിജെപിയെ തോൽപ്പിക്കാൻ ഇടത്-വലത് മുന്നണികൾ ക്രോസ് വോട്ട് ചെയ്തു: കെ.സുരേന്ദ്രൻ

   കേരളത്തിന്റെ അധികാര വർ​ഗം ഭരണം മതതീവ്രവാദികളുടെ കയ്യിലേക്ക് കൊടുക്കുകയാണ്. കേരളത്തിൽ ദേശീയവാദികളും ​ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 1200 സീറ്റിൽ ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികളും മതതീവ്രവാദികളും ഒന്നിച്ചു. തലശ്ശേരിയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സിപി.എം പല സ്ഥലത്തും കോൺ​ഗ്രസിന് വോട്ട് മറിച്ചു.

   70 വോട്ടാണ് ഒരു വാർഡിൽ എൽ.ഡി.എഫിന് കിട്ടിയത്. തിരുവനന്തപുരത്ത് കോൺ​ഗ്രസ് വോട്ട് മറിച്ചു. ഇരുമുന്നണികളും ഒന്നിച്ചത് സ്വാ​ഗതാർഹമായ കാര്യമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്. പന്തളം ഒരു സൂചനയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു.

   Also Read- 'കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് പിണറായി വിജയന്‍': കെ.സുരേന്ദ്രൻ

   തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്‍റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡ്, ചെങ്ങന്നൂർ ദേവീക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം, ആറന്മുള പാർത്ഥസാരഥി, കുളത്തൂപ്പുഴ, ആര്യങ്കാവും തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രം, അമ്പലപ്പുഴ കരുമാടിക്കുട്ടൻ, തിരുനക്കര തേവർ, ഏറ്റുമാനൂരപ്പൻ, വൈക്കം മഹാദേവക്ഷേത്രം, പൂർണത്രയേശ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, കൊടുങ്ങല്ലൂർ, കൂടൽമാണിക്യം, വടക്കുംനാഥ ക്ഷേത്രം, നെൻമാറ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശിവഗിരി,പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളിൽ ബി.ജെ.പിയാണ് ജയിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}