കാസർകോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി വാക്കുതര്‍ക്കത്തിന് ശ്രമിച്ച കാസര്‍കോട്ടെ ബിജെപി നേതാക്കള്‍ കസ്റ്റഡിയില്‍. ശബരിമല വിഷയം സംബന്ധിച്ച് ചര്‍ച്ച പിന്നീട് വാക്ക് തര്‍ക്കത്തിലേക്ക് മാറുകയായിരുന്നു. വാക്കേറ്റം രൂക്ഷമായത്തോടെ ഇവരെ പൊലീസ് ബലമായി നീക്കി. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മന്ത്രിയെ കാണാനെത്തിയ സംഘമാണ് പ്രതിഷേധിച്ചത്. ഇവരെ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ശരണം വിളിച്ചു പ്രതിഷേധിച്ച ബിജെപി ജില്ലാ പ്രസിഡന്റിനെയടക്കം 8 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കാഞ്ഞങ്ങാടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ചയ്ക്കു ബിജെപി പ്രസിഡന്റ് കെ.ശ്രീകാന്ത് അനുവാദം തേടിയിരുന്നു. മന്ത്രിയിൽനിന്ന് അനുവാദം വാങ്ങിയ പൊലീസ് ഗസ്റ്റ് ഹൗസിൽ ചർച്ചയ്ക്കു സൗകര്യം ഏർപ്പെടുത്തി.
എന്നാൽ ശബരിമല വിഷയത്തിൽ ചർച്ചയ്ക്കിടെ മന്ത്രിയും ബിജെപി നേതാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്നു ഉച്ചത്തിൽ ശരണം വിളികളുമായി ബിജെപി നേതാക്കൾ പ്രതിഷേധമുയർത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് ഉടൻ തന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, നേതാക്കളായ എ.വേലായുധൻ, സുധാമ ഗോസാദ, പ്രേംരാജ്, മണിലാൽ, എൻ.ബാബുരാജ്, രാജേഷ് കായ്ക്കാർ, പ്രദീപ് എം.കുട്ടാക്കണി എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. വൈകിട്ട് മൂന്നിനാണു മന്ത്രി സഹകരണ വാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.