ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീറ്റമത്സരവും കമ്പവലി മത്സരവുമാണ് ഡിവൈഎഫ്ഐ നടത്തുന്ന സാമുഹിക പ്രവര്‍ത്തനങ്ങളെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും യുവജന കമ്മീഷന്‍റെ കൊള്ളകളും കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ധൈര്യം പോലും ഡിവൈഎഫ്ഐക്ക് ഇല്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം’ പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം.
Also Read – യുവാക്കളുടെ ‘യുവം’ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ 25 ന് കേരളത്തിൽ
‘ഇപ്പോൾ ഡിവൈഎഫ്ഐ ആകെ ചെയ്യുന്നത് എന്താണ്? കുറേ സ്ഥലങ്ങളിൽ ഞങ്ങൾ ചോറു കൊടുക്കുന്നു എന്നു പറയുന്നു. കുറേ സ്ഥലത്ത് തീറ്റ മത്സരം സംഘടിപ്പിക്കുന്നു. കമ്പവലി, തീറ്റമത്സരം.. ഇതൊക്കെയാണ് ഇപ്പോൾ ഡിവൈഎഫ്ഐക്കാരുടെ പ്രധാന സാമൂഹിക പ്രവർത്തനം. ഇതല്ലാതെ എന്തെങ്കിലും കാര്യം അവർ ചെയ്യുന്നുണ്ടോ? ഇത്രയും നിലവാരത്തകർച്ചയിലേക്ക് നമ്മുടെ സമൂഹത്തെ കൊണ്ടുപോകണോ എന്നാണ് ഞങ്ങൾ ചോദിക്കുന്നത്’-സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Dyfi, K surendran