പ്രവാസികളുടെ വിഷയത്തിൽ മുഖ്യമന്ത്രി പ്രശ്നം വഷളാക്കുന്നു; മുഖ്യമന്ത്രി കാണിക്കുന്നത് ഭൂലോക മണ്ടത്തരങ്ങൾ: കെ സുരേന്ദ്രൻ

പി.പി.ഇ കിറ്റ് ആര് കൊടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്താത്തത് മുഖ്യമന്ത്രിയുടെ ദുരഭിമാനം കാരണമാണ്. ഭൂലോക മണ്ടത്തരങ്ങളാണ് മുഖ്യമന്ത്രി കാണിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 25, 2020, 2:43 PM IST
പ്രവാസികളുടെ വിഷയത്തിൽ മുഖ്യമന്ത്രി പ്രശ്നം വഷളാക്കുന്നു; മുഖ്യമന്ത്രി കാണിക്കുന്നത് ഭൂലോക മണ്ടത്തരങ്ങൾ: കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്നായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്ന നിലപാട്. ഇതിനെതിരെ പ്രതിപക്ഷ പ്രതിഷേധവും ശക്തമായിരുന്നു. കേന്ദ്ര സർക്കാർ കൂടി കൈയൊഴിഞ്ഞതോടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒഴിവാക്കി പി പി ഇ കിറ്റുകൾ നിർബന്ധമാക്കി.

ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയത്. പ്രവാസികളുടെ വിഷയത്തിൽ മുഖ്യമന്ത്രി പ്രശ്നം വഷളാക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഒരു നിലപാടുമില്ല.

പി.പി.ഇ കിറ്റ് ആര് കൊടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്താത്തത് മുഖ്യമന്ത്രിയുടെ ദുരഭിമാനം കാരണമാണ്. ഭൂലോക മണ്ടത്തരങ്ങളാണ് മുഖ്യമന്ത്രി കാണിക്കുന്നത്.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

പി പി ഇ കിറ്റിന്റെ കാര്യത്തിൽ കേന്ദ്രത്തോട് സംസ്ഥാനം വേണ്ട രീതിയിൽ ചർച്ച നടത്തിയിട്ടില്ല. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ തുടർച്ചയായി മാറ്റുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇതു നടന്നിട്ടില്ല. കേന്ദ്ര മന്ത്രി എന്ത് ചെയ്താലും അതിന് എങ്ങനെ പാര വയ്ക്കാമെന്നാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്.

പ്രവാസികളെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്. ബംഗാളിലെ സി പി എം - കോൺഗ്രസ് ധാരണ സംബന്ധിച്ച് കേരളത്തിലെ നേതാക്കൾ പ്രതികരിക്കണം. സഹകരണം കേരളത്തിലും ഉണ്ടാകുമോ എന്നും നേതാക്കൾ വ്യക്തമാക്കണം.

ബാലാവകാശ കമ്മീഷൻ ചെയർമാന് പാർട്ടി യോഗ്യത മാത്രമാണുള്ളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മറ്റ് അംഗങ്ങൾക്കെല്ലാം നല്ല യോഗ്യതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
First published: June 25, 2020, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading