സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദി കേരളാ സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ വരുന്ന സിനിമകൾ ആവിഷ്കരമാകുമ്പോൾ എന്തിനാണ് വേവലാതി? സംഘപരിവാർ അജണ്ട കേരള സ്റ്റോറിയിൽ ഇല്ല. സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകുന്നത്, ഡിവൈഎഫ്ഐയും യൂത്ത് ലീഗും അല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സിനിമയെ സിനിമയായി കണ്ടാല്‍ പോരെ ആര്‍ക്കാണ് ഇത്ര വേവലാതി. ഐഎസ്ഐഎസിലേക്ക് എത്ര പേര് പോയെന്ന് മുഖ്യമന്ത്രി പറയട്ടെ, ആവിഷ്കര സ്വാതന്ത്രത്തിന്‍റെ പേരില്‍ ക്രിസ്ത്യാനികളെ അപമാനിക്കുന്ന കക്കുകളി നാടകത്തിന് അനുമതി കൊടുത്തവര്‍ കേരളാ സ്റ്റോറിയെ എന്തിന് എതിര്‍ക്കുന്നു. ഐഎസ്ഐഎസിലേക്ക് പോയവരുടെ എണ്ണത്തെ കുറിച്ചാണ് തര്‍ക്കമെങ്കില്‍ പിണറായി വിജയന്‍ അതിന് മറുപടി പറയട്ടെയുന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരു സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പ് ശരിയല്ല. ഐ എസിന്റെ സാന്നിധ്യം കേരളത്തില്‍ ശക്തമാണ്. കേരള സ്റ്റോറിക്കെതിരെ ആരൊക്കെയാണ് പരസ്യമായി വരുന്നതെന്ന് അറിയാന്‍ കേരളസമൂഹം കാത്തിരിക്കുകയാണ്. ഈശോയ്ക്കും കക്കുകളിക്കും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവുമാകുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടിയാല്‍ എവിടെയും സിനിമ നടത്തും. അത് ഡി.വൈ.എഫ്.യുടെ ഓഫീസില്‍നിന്നല്ല, യൂത്ത് ലീഗിന്റെ ഓഫീസില്‍നിന്നുമല്ല. അത് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയാണ് കൊടുക്കുന്നത്. മറ്റുസിനിമകളും നാടകങ്ങളുമെല്ലാം വന്നപ്പോള്‍ അതെല്ലാം ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ എന്തിനാണ് വരുന്നതെന്ന് അറിയാനാണ് ഞങ്ങളും കാത്തിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K surendran, The Kerala Story