തൊണ്ടിമുതലിൽ കൃത്രിമം; 'കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ആന്റണി രാജു ജയിലിലാകും, രാജിവെക്കണം': കെ സുരേന്ദ്രന്
തൊണ്ടിമുതലിൽ കൃത്രിമം; 'കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ആന്റണി രാജു ജയിലിലാകും, രാജിവെക്കണം': കെ സുരേന്ദ്രന്
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസില്‍ ഇപ്പോഴും വിചാരണ വൈകിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കെ. സുരേന്ദ്രൻ
Last Updated :
Share this:
തിരുവനന്തപുരം: ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് മന്ത്രി ആന്റണി രാജു രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് (K Surendran). വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസില്‍ ഇപ്പോഴും വിചാരണ വൈകിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ്. വിചാരണ വേഗത്തിലാക്കാന്‍ പ്രോസിക്യൂഷന് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് കോടതി പരിഗണിച്ചാല്‍ മന്ത്രി ജയിലിലാകുമെന്ന് അറിയുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രം അന്യായമായി കൈക്കലാക്കി അത് വെട്ടിചെറുതാക്കി പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചയാള്‍ മന്ത്രിസഭയില്‍ ഇരിക്കുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. ഗുഢാലോചന നടത്തി രേഖകളില്‍ കൃത്രിമം കാണിച്ച മന്ത്രി ജുഡീഷ്യറിയെ വഞ്ചിക്കുകയാണ് ചെയ്തത്. 16 വര്‍ഷങ്ങളായി കോടതി സമന്‍സുകള്‍ തുടര്‍ച്ചയായി അയച്ചിട്ടും മന്ത്രി ഇതുവരെ കോടതിയില്‍ ഹാജരായില്ലെന്നത് ഞെട്ടിക്കുന്നതാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ തെല്ലും ബഹുമാനിക്കാത്തയാളാണ് പിണറായി മന്ത്രിസഭയിലുള്ളതെന്നും സുരേന്ദ്രന് പറഞ്ഞു.
തൊണ്ടി വസ്തുവായ അടിവസ്ത്രം കൈക്കലാക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ ഏറ്റവും വലിയ തെളിവ്. കോടതിയെ ചതിച്ച മന്ത്രി ഉടന്‍ രാജിവെച്ച് നിയമനടപടി നേരിടണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ശബരിനാഥന്റെ അറസ്റ്റ് മുഖ്യമന്ത്രിയും ഇ പി ജയരാജനും ചേര്‍ന്നുള്ള ഗൂഢാലോചന; ഹൈബി ഈഡന്
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥന്റെ അറസ്റ്റ് മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് ഹൈബി ഈഡന് എംപി. സംസ്ഥാന ഭരണത്തിന്റെ വീഴ്ചകളും സ്വർണകടത്തും മറച്ചുവെക്കാനുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജൻ മുഖ്യമന്ത്രിയുടെ ഗുണ്ടയാണെന്ന് തെളിഞ്ഞെന്ന് ഹൈബി ഈഡൻ വിമർശിച്ചു. ഇ പി ജയരാജനെതിരായ നടപടിക്ക് പിന്നില്‍ ഹൈബി ഈഡന്റെ സ്വാധീനമാണെന്ന ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിന്റെ ആരോപണത്തിനും മറുപടി ഉണ്ടായി. സംഭവത്തെക്കുറിച്ച് താന്‍ പരാതി നൽകി ട്വീറ്റ് ചെയ്തു എന്നത് സത്യമാണ്. നടപടി എടുപ്പിക്കാന്‍ അത്ര വലിയ സ്വാധീനം തനിക്കുണ്ടോ. ജയരാജന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണം എന്നും ഹൈബി ഈഡന് പ്രതികരിച്ചു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനാണ് കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതായി കോടതിയെ അറിയിച്ചത്. വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാൻ സംഘടനയ്ക്കുള്ളിലെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥ് നിർദ്ദേശിച്ച തരത്തിലുള്ള സക്രീൻ ഷോട്ട് പുറത്തു വന്നതിനു പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിന് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.