Anti Love Jihad Campaign| ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ലൗ ജിഹാദ് ക്യാമ്പയിനുമായി ബിജെപി; വാലന്റൈന്‍സ് ദിനത്തില്‍ മത നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറുകള്‍
Anti Love Jihad Campaign| ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ലൗ ജിഹാദ് ക്യാമ്പയിനുമായി ബിജെപി; വാലന്റൈന്‍സ് ദിനത്തില്‍ മത നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറുകള്‍
'ഹൃദയം പണയം വെക്കരുത്' എന്ന പേരില്‍ വാലന്റൈൻസ് ദിനത്തിൽ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ ലൗ ജിഹാദ് ക്യാമ്പയിനുമായി ബിജെപി. 'ഹൃദയം പണയം വെക്കരുത്' എന്ന പേരില്‍ വാലന്റൈൻസ് ദിനത്തിൽ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ലൗ ജിഹാദ് വിഷയത്തില്‍ ക്രിസ്ത്യന്‍ നേതാക്കളെ ഉള്‍പ്പെടുത്തി സെമനാറുകളും ചര്‍ച്ചകളും മറ്റും നടത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ലൗ ജിഹാദ് പ്രചാരണങ്ങള്‍ നടക്കാറുണ്ടെങ്കിലും ബിജെപി ആദ്യമായാണ് പരസ്യമായി ലൗ ജഹിഹാദ് ക്യാമ്പയിനുമായി രംഗത്തു വരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിലുള്ള പ്രചരണത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രചരണത്തിന്റെ ആശയത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയും ആണെങ്കിലും ക്യാമ്പെയിൻ നടത്താനുള്ള ചുമതല ന്യൂനപക്ഷ മോർച്ചയാണ്. ജസ്ന തിരോധാനം മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണപരിപാടികള്‍. എല്ലാ ജില്ലകളിലും പൊതുപരിപാടികളുണ്ടാവും. ഓരോ ദിവസവും ഓരോ ജില്ലകളിലായി പൊതു പരിപാടികൾ സംഘടിപ്പിക്കും. പ്രാസംഗികരുടെ വേഷത്തിൽ പ്രമുഖ ബിജെപി നേതാക്കളുമെത്തും.
ക്യാമ്പെയിന് തുടക്കം കുറിച്ചത് ജസ്നയുടെ നാടായ പത്തനംതിട്ടയിൽ നിന്നാണ്. പ്രണയദിനമായ ഫെബ്രുവരി 14 ന് എറണാകുളത്ത് സമാപന പരിപാടി നടക്കും. കേന്ദ്ര- സംസ്ഥാന നേതാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. ഇതിനു പുറമെ പ്രണയ വിവാഹങ്ങള്‍ക്ക് ശേഷം കാണാതായ യുവതികളെപറ്റിയുള്ള ലഘുപുസ്തകവും പുറത്തിറക്കും. ജസ്നയുടെ തിരോധാനത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജയിംസ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്കാണ് ജയിംസ് നിവേദനം കൈമാറിയത്.
സിറോ മലബാർ സഭാ സിനഡ് തന്നെ ലൗ ജിഹാദിനെതിരേ രംഗത്തെത്തിയ സാഹചര്യത്തിൽ കാമ്പയിൻ നടത്തുന്നത് ഗുണകരമാകുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തൽ. ലൗ ജിഹാദിന് കേരളത്തിൽ ഒട്ടേറെ തെളിവുകളും ഇരകളുമുണ്ടെന്നും എന്നാൽ ഇക്കാര്യം പുറത്ത് പറയാൻ പൊലീസ് പോലും ഭയക്കുന്നുവെന്നും ന്യൂപക്ഷ മോർച്ച നേതാക്കൾ പറയുന്നു. ഈ പരിപാടികൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അവർ പറയുന്നു. ഈ നിയമ സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ക്രിസ്ത്യൻ വോട്ടുകളും ബിജെപിക്ക് അനുകൂലമാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അവകാശ വാദത്തിന്റെ പിന്നാലെയാണ് ലൗ ജിഹാദ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Anti Love Jihad Campaign| ക്രിസ്ത്യൻ വിഭാഗങ്ങളെ ഒപ്പം നിർത്താൻ ലൗ ജിഹാദ് ക്യാമ്പയിനുമായി ബിജെപി; വാലന്റൈന്‍സ് ദിനത്തില്‍ മത നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാറുകള്‍
'അരമണിക്കൂര്‍ മുമ്പെ പുറപ്പെട്ട സി.പി.എം നേതാക്കളുടെ ഇടപെടല്‍ ചരിത്രത്തില്‍ ഇടം നേടും'; പരിഹസിച്ച് പികെ അബ്ദു റബ്ബ്
Swapna Suresh | സ്വപ്ന സുരേഷിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ നൗഫല്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം
അവധി ഒഴിവാക്കി ഓഫിസിലെത്തി സര്‍ക്കാര്‍ ജീവനക്കാര്‍; തീര്‍പ്പാക്കിയത് 34995 ഫയലുകള്‍
Rahul Gandhi Office attack | എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നല്കി
PC George | തന്നെപ്പറ്റി അപവാദം പറയുന്നത് നിര്‍ത്തണം; പിസി ജോര്‍ജിനെതിരെ പരാതിക്കാരി
Suresh Gopi | ജപ്തി ഭീഷണി നേരിടുന്ന കര്ഷകന് താങ്ങായി സുരേഷ് ഗോപി; ജപ്തി ഒഴിവാക്കാന്‍ മൂന്നര ലക്ഷം രൂപ ബാങ്കിലടച്ചു
'എതിര്‍ത്താല്‍ പീഡനക്കേസ്; വിമര്‍ശിക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല'; സര്‍ക്കാരിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ
AKG സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്ക് ജാമ്യം; ജാമ്യമില്ലാ വകുപ്പുകള്‍ ഒഴിവാക്കി
Swapna Suresh | മുഖ്യമന്ത്രിയുടെയും മകളുടെയും ജലീലിനുമൊക്കെ എതിരെ പറയുന്നത് അവസാനിപ്പിയ്ക്കാന്‍ ഭീഷണിയെന്ന് സ്വപ്ന
'ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ കൊടുത്ത പടക്കം അയാളുടെ കയ്യില്‍നിന്ന് തന്നെ പൊട്ടി'; കെ സുധാകരന്