• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി

വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി

വയനാടിന്റെ ലോക്സഭാംഗം എന്നല്ലാതെ മറ്റൊരു ചുമതലയും ഇല്ലാത്ത രാഹുൽ ഗാന്ധി അത് നിർവഹിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധി, എ.പി അബ്ദുള്ളക്കുട്ടി

രാഹുൽ ഗാന്ധി, എ.പി അബ്ദുള്ളക്കുട്ടി

  • News18
  • Last Updated :
  • Share this:
    കാസർകോട്: കോൺഗ്രസ് നേതാവും വയനാട് മണ്ഡലത്തിന്റെ എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വയനാടിന്റെ ലോക്സഭാംഗം എന്നല്ലാതെ മറ്റൊരു ചുമതലയും ഇല്ലാത്ത രാഹുൽ ഗാന്ധി അത് നിർവഹിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.

    കാസർകോട് ബി ജെ പി ജില്ല ഓഫീസിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഈ പരാമർശം. കോവിഡ് ലോക്ക് ഡൗൺ കാലത്ത് ബി ജെ പി പ്രവർത്തകർ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഇ - ബുക്ക് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    You may also like:20 മാസം മാത്രമായ കുഞ്ഞിനെ ആറുദിവസം വീട്ടിൽ പൂട്ടിയിട്ട് കൊന്നു; 18കാരിയായ അമ്മ അറസ്റ്റിൽ [NEWS]സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് [NEWS] പ്രശസ്ത ടിക് - ടോക് താരം അമൽ ജയരാജ് മരിച്ച നിലയിൽ; ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു [NEWS]

    ലോക്ക് ഡൗൺ കാലത്ത് ബി ജെ പി പ്രവർത്തകർ രാജ്യത്ത് നടത്തിയ പ്രവർത്തനങ്ങൾ ചരിത്രപരമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പകരം വെക്കാൻ കഴിയാത്ത സേവനങ്ങളാണ് ബി ജെ പി പ്രവർത്തകർ ചെയ്തത്. കാസർകോട് ജില്ലയിലും ബി ജെ പി പ്രവർത്തകർ വിലമതിക്കാൻ കഴിയാത്ത സേനങ്ങളാണ് കാഴ്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു.



    അങ്ങേയറ്റം സ്നേഹത്തോടെയും പ്രതീക്ഷയോടെയുമാണ് പൊതുജനങ്ങൾ ഈ പ്രവർത്തനങ്ങളെ സ്വീകരിച്ചത്. മറ്റുള്ളവർ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ വേണ്ടി സേവനം ചെയ്യുമ്പോൾ ബി ജെ പി പ്രവർത്തകർ അവരുടെ സേവനം സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ട് സമൂഹത്തിനോടുള്ള ഉത്തരവാദിത്തമായി കണ്ട്
    പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ദിവസം കഴിയുന്തോറും ബി ജെ പിയിലേക്ക് കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
    Published by:Joys Joy
    First published: