കോഴിക്കോട്: കേരളത്തിലെ ലക്ഷണമൊത്തൊരു ദേശീയ മുസ്ലീമാണ് കെഎന്‍എ ഖാദറെന്ന് ബിജെപി വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി. കെ.എന്‍.എ. ഖാദര്‍ കേസരിയുടെ വേദിയില്‍ പങ്കെടുത്ത നടപടിക്ക് എതിരെ മുസ്ലിം ലീഗില്‍ നിന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ആണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം.
മുസ്ലിം തീവ്ര ഗ്രൂപ്പുകളുടെ കയ്യടി വാങ്ങാനാണ് മുസ്ലീം ലീഗ് കെ.എന്‍.എ ഖാദറിനെ തള്ളിപ്പറയുന്നതെന്നും ഖാദറിനെ പുറത്താക്കാന്‍ ലീഗിന് ധൈര്യം ഇല്ലെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
കേസരി മന്ദിരത്തില്‍ നടന്ന സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് കെ എന്‍ എ ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര് ശില്പം അനാവരണം ചെയ്ത കെ എന്‍ എ ഖാദറിനെ ആര് എസ് എസ് നേതാവ് ജെ നന്ദകുമാര്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
അതേസമയം ആര് എസ് എസ് പരിപാടിയിലല്ല, മറിച്ച് സാംസ്കാരിക പരിപാടിയിലാണ് പങ്കെടുത്തതെന്നാണ് വിവാദത്തില്‍ കെ എന്‍ എ ഖാദറിന്റെ വിശദീകരണം. സാംസ്കാരിക പരിപാടിയെന്ന നിലയിലാണ് കേസരിയിലെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആര്‍എസ്എസിനെക്കുറിച്ച് മുസ്ലിം ലീഗില്‍ നിന്ന് വ്യത്യസ്തമായി ഒരു നിലപാടും തനിക്കില്ലെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു.
നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് കെ എന്‍ എ ഖാദര്‍. പ്രവാചക നിന്ദയ്ക്കും ബുള്‍ഡോസര്‍ രാജിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച ദിവസം തന്നെയാണ് കെ എന്‍ എ ഖാദര്‍ ആര് എസ് എസ് വേദിയില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.