'ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ'; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ

news18india
Updated: December 28, 2018, 10:17 PM IST
'ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയിൽ'; വ്യാജപ്രചരണം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ
ഋഷിരാജ് സിംഗ്
  • News18 India
  • Last Updated: December 28, 2018, 10:17 PM IST IST
  • Share this:
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസിൽ ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറിയെ അറസ്റ്റ് ചെയ്തു. ജെ ജയനാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.

തൃശ്ശൂർ കൊരട്ടി സ്വദേശിയും ഇന്ത്യൻ നേവിയിലെ റിട്ട. ഉദ്യോഗസ്ഥനുമായ മോഹൻദാസിന്റെ ചിത്രം ഉപയോഗിച്ചാണ് ഋഷിരാജ് സിംഗെന്ന രീതിയിൽ ഇയാൾ വ്യാജപ്രചരണം നടത്തിയത്. സോഷ്യല്‍മീഡിയ വഴിയായിരുന്നു വ്യാജപ്രചരണം.

രഹ്ന ഫാത്തിമയ്ക്ക് സ്ഥാനക്കയറ്റ പരിശീലനത്തിന് ഹൈക്കോടതി അനുമതി

എന്നാൽ അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും വ്യാജപ്രചരണം തടയണമെന്നും ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌‌‌റയ്‌‌‌‌‌‌‌‌‌ക്ക് അദ്ദേഹം ഇന്നലെതന്നെ പരാതി നല്‍കിയിരുന്നു. ഋഷിരാജ് സിംഗിന്റെ പരാതിയിലാണ് അറസ്റ്റ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading