HOME /NEWS /Kerala / 'ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്, ഗമകൂട്ടാന്‍ കളവ് പറയരുത്': മന്ത്രി ആര്‍. ബിന്ദുവിനെതിരെ ബി. ഗോപാലകൃഷ്ണന്‍

'ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്, ഗമകൂട്ടാന്‍ കളവ് പറയരുത്': മന്ത്രി ആര്‍. ബിന്ദുവിനെതിരെ ബി. ഗോപാലകൃഷ്ണന്‍

News18

News18

കളവ് പറഞ്ഞെന്ന് പറയുന്നില്ല. പക്ഷെ കളവാണ് ആ വിളി.

  • Share this:

    തൃശൂര്‍:  ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രി ആര്‍.ബിന്ദുവിൻറെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രൊഫസർ എന്ന പരാമർശത്തെ വിമർശിച്ച്  ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയില്‍ പേര് പറഞ്ഞത്. അവര്‍ യു.ജി.സി. നിയമമനുസരിച്ച് പ്രൊഫസറല്ല എന്ന കാര്യം ബാക്കി ആളുകള്‍ക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് അറിവുള്ളതാണല്ലോ. മന്ത്രിക്ക് തുടക്കത്താല്‍ നാവുപിഴ എന്ന് തോന്നാന്‍ വഴിയില്ല. കാരണം എഴുതി വായിക്കുകയാണല്ലോ. നേരത്തെ എഴുതി കൊടുത്താല്‍ മാത്രമാണ് വായിക്കാന്‍ കഴിയുകയെന്ന് ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കോ മന്ത്രിക്കോ യു.ജി.സി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ല. പിന്നെ എങ്ങിനെ പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യും. സാധാരണ നാട്ടുംപുറത്ത് സംസാരിക്കുന്ന പോലെയാണൊ ഭരണഘടനപരമായ പദവി വഹിക്കാന്‍ വേണ്ടി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ്. കളവ് പറഞ്ഞെന്ന് പറയുന്നില്ല. പക്ഷെ കളവാണ് ആ വിളി. യു.ജി.സി. നിയമം അനുസരിച്ച് യൂണിവേഴ്‌സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസര്‍ തസ്തികയില്‍. ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണ്. ലക്ചര്‍ എന്നും വിളിക്കാം. ഇത് മന്ത്രിക്ക് അറിയാം. ഗമകൂട്ടാന്‍ പ്രാഫസര്‍ എന്ന് പറയിപ്പിച്ചു- അദ്ദേഹം ആരോപിച്ചു.

    പക്ഷെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അത് പക്ഷെ ഗവര്‍ണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവമാണ്. വാസ്തവത്തില്‍ ശരിയായ പേരില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടത്. അല്ലങ്കില്‍ മന്ത്രി വിശദീകരണം തരണം. വേറുതെ ഒന്ന് ചോദിക്കുകയാണ്, ബിന്ദു ടീച്ചര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണല്ലൊ അല്ലേ? ഒന്ന് ഓര്‍മ്മപ്പെടുത്തിയതാണ്. കാരണം ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നത്. ഗമകൂട്ടാന്‍ കളവ് പറയരുത്-ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട്; സുകുമാരൻ നായരുടെ കോലം കത്തിച്ചു

    ചെട്ടിക്കുളങ്ങര: തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിക്കുന്ന ഏകപക്ഷീയ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് ചെട്ടികുളങ്ങര എൻ എസ് എസ്  കരയോഗം ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ചു.

    സുകുമാരൻ നായർ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന്റേത് മാത്രമാണെന്നും എൻ എസ് എസിന്റേതല്ലന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്.

    മീനുക്കുട്ടിയല്ല ഇത് അതിഥി കുട്ടി; ലാലേട്ടന്റെ പിറന്നാളിന് മോഹൻലാൽ ഉടുപ്പുമിട്ട് രണ്ടാം ക്ലാസുകാരി

    ചെട്ടിക്കുളങ്ങര പതിനാലാം നമ്പർ എൻ എസ് എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്ന സമയത്ത് ആയിരുന്നു സംഭവം.

    കോവിഡ് പ്രതിരോധത്തിനായി 1 ലക്ഷം രൂപ സൈന്യത്തിന് നൽകി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ

    മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കൽ തറയിലാണ് സംഭവം. സുകുമാരൻ നായർ ഏകാധിപതി ആണെന്നും പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരൻ നായരെന്ന വ്യക്തിക്കെതിരെ ആണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

    'കേരളത്തെ വ്യത്യസ്തമാക്കുന്നത് 1957ലെ ഒന്നാം ഇടത് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ': കെകെ ശൈലജ ടീച്ചർ

    സി പി എമ്മിന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് പ്രതിഷേധം നടന്ന കോയിക്കത്തറ അടക്കമുള്ള ചെട്ടിക്കുളങ്ങര മേഖല. വോട്ടെടുപ്പ് ദിവസം സുകുമാരൻ നായർ കൈക്കൊണ്ട യു ഡി എഫ് അനുകൂല രാഷ്ട്രൂയ നിലപാടുകളാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.

    മുഖ്യമന്ത്രി ന്യൂനപക്ഷവകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന

    സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്ന് ആയിരുന്നു ജി സുകുമാരൻ നായർ തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷമായിരുന്നു സുകുമാരൻ നായർ ഇങ്ങനെ പറഞ്ഞത്. ഇതാണ് എൻ എസ് എസ് അംഗങ്ങളെ ചൊടിപ്പിച്ചത്.

    First published:

    Tags: B gopalakrishnan, Bjp, Cpm, LDF government sworn in