'എസ്.ആര്‍.പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാം'; കോടിയേരിയെ ആർ.എസ്.എസിലേക്ക് ക്ഷണിച്ച് ബി. ഗോപാലകൃഷ്ണൻ

ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആര്‍പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ എകെജി സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകുമെന്നും ഗോപാലകൃഷ്ണൻ

News18 Malayalam | news18-malayalam
Updated: August 2, 2020, 12:02 PM IST
'എസ്.ആര്‍.പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാം'; കോടിയേരിയെ ആർ.എസ്.എസിലേക്ക് ക്ഷണിച്ച് ബി. ഗോപാലകൃഷ്ണൻ
news18
  • Share this:
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർ.എസ്.എസിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. നാളിതു വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണോ, ചൈന വേണെ എന്ന സംശയം തീര്‍ക്കാനും പോളിറ്റ് ബ്യൂറോ അംഗം എസ്ആര്‍പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആര്‍എസ്എസില്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആര്‍പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ എകെജി സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും നാളെ വരുവാനുള്ള വരും എന്നതാണ് ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

TRENDING:നാട്ടിലെത്തിയവർക്ക് ഖത്തറിലേക്ക് മടങ്ങാം; റീ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങി[NEWS]യാത്രക്കാരന്റെ പരാതിയിൽ പ്രധാനമന്ത്രി ഇടപെട്ടു; വിമാനത്താവളത്തിലെ ചായ വില 100 രൂപയിൽ നിന്നും 15 ആയി[NEWS]Shocking | ചോരയിൽ കുളിച്ച് യുവാവ്; സഹായത്തിന് കേണപേക്ഷിച്ച് വനിതാ ഡോക്ടർ; ദൃശ്യങ്ങൾ പകർത്തി മുപ്പത്തഞ്ചോളം പേര്‍; ഒടുവിൽ ദാരുണാന്ത്യം[NEWS]
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോൺഗ്രസിലെ ആർ.എസ്.എസ് സർസംഘ ചാലക് ആണെന്ന് കോടിയേരി ദോശാഭിമാനി ലേഖനത്തിൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ  16 വയസുവരെ സി.പി.എം പി.ബി അംഗം എസ്‌. രാമചന്ദ്രൻ പിള്ള ആർ.എസ്.എസ് ശാഖയിൽ പ്രവർത്തിച്ചിരുന്നെന്ന് ജന്മഭൂമിയെ ഉദ്ധരിച്ച് വീക്ഷണം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ആരോപണം നിഷേധിക്കാതെ എസ്. രാമചന്ദ്രൻപിള്ളയും രംഗത്തെത്തി.
Published by: Aneesh Anirudhan
First published: August 2, 2020, 12:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading