നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ട്രോളുകള്‍ ആസ്വദിക്കാറുണ്ട്; ഉള്ളി, ഉള്ളി എന്ന വിളി വേദനിപ്പിച്ചു': കെ സുരേന്ദ്രന്‍

  'ട്രോളുകള്‍ ആസ്വദിക്കാറുണ്ട്; ഉള്ളി, ഉള്ളി എന്ന വിളി വേദനിപ്പിച്ചു': കെ സുരേന്ദ്രന്‍

  ആരോടും അസഹിഷ്ണുത കാണിക്കാറില്ല. തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ല.

  കെ സുരേന്ദ്രൻ

  കെ സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   കൊച്ചി: ട്രോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും 'ഉള്ളി ' എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ആരോടും അസഹിഷ്ണുത കാണിക്കാറില്ല. തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യാറുമില്ല. കൂടുതല്‍ റീച്ച് കിട്ടാന്‍ അതെല്ലാം സഹായകമാകുമെന്നും ചാനല്‍ അഭിമുഖത്തില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.

   ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിനാണ് ഉള്ളി, ഉള്ളി എന്ന വിളിയാണെന്ന് സുരേന്ദ്രന്‍ മറുപടി നല്‍കിയത്. 'ഞാന്‍ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന് എനിക്കു കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടെന്നു കരുതുന്ന വ്യക്തിയുമല്ല ഞാന്‍. നിത്യേന ട്രോളുകള്‍ വരുന്നുണ്ട്. കൂടുതലും ഇരട്ടപ്പേരുകളാണ്. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണം'.- അദ്ദേഹം പറഞ്ഞു.

   'ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. കുമ്മനം രാജേട്ടനെ തന്നെ സൊമാലിയ പരാമര്‍ശത്തില്‍ എത്ര മ്ലേച്ഛമായാണ് അപമാനിച്ചത്'. സുരേന്ദ്രന്‍ പറഞ്ഞു.

   Also Read എന്‍.കെ പ്രേമചന്ദ്രനു നേരെ കൈയ്യേറ്റ ശ്രമം; രണ്ടു പേര്‍ക്ക് വെട്ടേറ്റു; 4 LDF പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

   First published:
   )}