• HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്യായ തടങ്കലിനെതിരെ നിയമ പോരാട്ടമെന്ന് കെ.സുരേന്ദ്രന്‍

അന്യായ തടങ്കലിനെതിരെ നിയമ പോരാട്ടമെന്ന് കെ.സുരേന്ദ്രന്‍

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    കൊച്ചി: അന്യായമായി തടങ്കലില്‍ വച്ചവർക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.വനിതാ മതില്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പരാജയഭീതികൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

    കൊച്ചിയിലെത്തി അഭിഭാഷകനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.

    സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്താണ് വനിതാ മതില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഇതി പരാജയഭീതികൊണ്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പരിപാടിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് സംഘാടകര്‍ക്ക് പോലും വ്യക്തതയില്ല.

    Also Read വനിതാ മതില്‍ പണിയുന്നത് ഏതു പണം കൊണ്ടെന്ന് കെ. മുരളീധരന്‍

    മുഖ്യമന്ത്രിയുടെയും വെള്ളാപ്പള്ളി നടേശന്റെയും പ്രതികരണങ്ങള്‍ കേട്ടാല്‍ ഇക്കാര്യം മനസിലാകും. ശബരിമലയില്‍ ഇപ്പോഴും പ്രതിഷേധക്കാര്‍ ഉണ്ടെന്ന് പറഞ്ഞ് നിരോധനാജ്ഞ തുടരുന്നത് പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.

    First published: