• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിരോധിക്കപ്പെട്ട സംഘടനയുമായി പാർട്ടിയ്ക്ക് ബന്ധം'; അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സുരേന്ദ്രൻ

'നിരോധിക്കപ്പെട്ട സംഘടനയുമായി പാർട്ടിയ്ക്ക് ബന്ധം'; അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് സുരേന്ദ്രൻ

''അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നും ഐ എൻ എലിനെ ഇടത് മുന്നണിയിൽ നിന്നും പുറത്താക്കണം''

  • Share this:
തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭയിലെ അംഗം അഹമ്മദ് ദേവർകോവിലിന് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷൻ കേരളയുമായി ബന്ധമുണ്ടെന്നും മന്ത്രിയെ പുറത്താക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ''അഹമ്മദ് ദേവർകോവിലിനും റിഹാബ് ഫൗണ്ടേഷനുമായി നേരിട്ട് ബന്ധമുണ്ട്. നിരോധിക്കപ്പെട്ട സംഘടനുമായി ബന്ധമുള്ള ആളാണ്‌ മന്ത്രിയായി ഇരിക്കുന്നത്. ഒരു മന്ത്രിക്ക് എങ്ങനെയാണ് ഈ സംഘടനയുമായി ബന്ധം പുലർത്താൻ കഴിയുക. അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നും ഐ എൻ എലിനെ ഇടത് മുന്നണിയിൽ നിന്നും പുറത്താക്കണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മറുപടി പറയണം''- കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. തീവ്രവാദത്തിന് വേണ്ടി ഫണ്ടിങ് നടത്തുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷനെന്നും സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതാർഹമായ തീരുമാനം. പോപ്പുലർ ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാവിനോട് ചെയ്യുന്ന നല്ല കാര്യമാണിത്. പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചവർക്കുള്ള തിരിച്ചടി കൂടിയാണ്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സഹായത്തോടെയാണ് പോപ്പുലർ ഫ്രണ്ട് കാര്യങ്ങൾ ചെയ്തത്. നിരോധിക്കപ്പെട്ട സംഘടനയുമായുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധം എൽ ഡി എഫും യു ഡി എഫും അവസാനിപ്പിക്കണം. അഭിമന്യുവിനോട് ആത്മാർത്ഥതയുണ്ടെങ്കിൽ ബന്ധം അവസാനിപ്പിക്കണം.
രണ്ട് മുന്നണികളും മാറി ചിന്തിക്കാൻ തയാറാകണം. പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല എസ് ഡി പി ഐ യെയും
നിരോധിക്കണം- കെ സുരേന്ദ്രൻ പറഞ്ഞു.
Published by:Rajesh V
First published: