• HOME
  • »
  • NEWS
  • »
  • kerala
  • »
  • P K Krishnadas | 'പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രന്‍; കിറ്റിന് അണുബോംബിന്റെ ശക്തി'; പി കെ കൃഷ്ണദാസ്

P K Krishnadas | 'പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രന്‍; കിറ്റിന് അണുബോംബിന്റെ ശക്തി'; പി കെ കൃഷ്ണദാസ്

കേരളത്തിന്റെ സര്‍വ്വനാശമാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.

  • Share this:
    തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ഇടത് ജനദ്രോഹ ഭരണത്തിനെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സംസ്ഥാനം ഇതുവരെ ഇതുപോലൊരു തകര്‍ച്ചയെ നേരിട്ടിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആറു വര്‍ഷക്കാലത്ത് ദുര്‍ഭരണത്തിലൂടെ കേരളത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയന്‍ മുടിയനായ പുത്രനാണ്. പ്രളയാനന്തരം നല്‍കിയ കിറ്റാണ് സംസ്ഥാനത്തെ സമ്പൂര്‍ണമായും നശിപ്പിച്ചത്.

    കിറ്റിന് അണുബോംബിന്റെ നശീകരണ ശക്തിയുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ സര്‍വ്വനാശമാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.

    Also Read-CM Pinarayi Vijayan | 'മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചു; ആത്മവിശ്വാസത്തോടെ രണ്ടാം വര്‍ഷത്തിലേക്ക്'; മുഖ്യമന്ത്രി

    Ramesh Chennithala | 'മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രി'; രമേശ് ചെന്നിത്തല

    കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ(CM Pinarayi Vijayan) പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല(Ramesh Chennithala). മലയാളത്തിലെ അധിക്ഷേപ താരാവലിയുടെ ഉപജ്ഞാതാവാണ് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെയും സെല്‍ഫി എടുക്കാന്‍ വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെയും അധിക്ഷേപിക്കുന്ന പിണറായിയെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ചെലവില്‍ ആരും വെള്ള പൂശണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Also Read-PC George| പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം നേരിട്ട് കാണാൻ കോടതി; സൗകര്യം ഒരുക്കണമെന്ന് നിർദേശം

    എല്ലാവരും ബഹുമാനിക്കുന്ന പിടി തോമസിന്റെ വിയോഗത്തെ സുവര്‍ണാവസരമായി കണ്ടയാളാണ് മുഖ്യമന്ത്രി. ഇതിനെതിരെയുണ്ടായ ജനരോക്ഷത്തിന്റെ ശ്രദ്ധതിരിക്കാനുള്ള അടവാണ് കെ. സുധാകരനെതിരായ കേസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

    അസഭ്യവും ഉദാഹരണവും എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാമെന്നും ഇതൊന്നും മനസിലാകാതിരിക്കാന്‍ ആരും പ്രകാശം പരത്തുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: