'ദേശീയ നേട്ടം എന്തുകൊണ്ട് കേരളത്തിലില്ല? പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പമുണ്ട്'; ബിജെപി നേതൃത്വത്തിനെതിരെ പി.പി മുകുന്ദൻ
'ദേശീയ നേട്ടം എന്തുകൊണ്ട് കേരളത്തിലില്ല? പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പമുണ്ട്'; ബിജെപി നേതൃത്വത്തിനെതിരെ പി.പി മുകുന്ദൻ
ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഒരു വിഭാഗം കടുത്ത വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് മുതിർന്ന നേതാവ് പി.പി മുകുന്ദനും നിലപാട് പരസ്യമാക്കുന്നത്.
തിരുവനന്തപുരം : ബീഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ കടുത്തവിമർശനവുമായി മുതിർന്ന നേതാവ് പി.പി മുകുന്ദൻ.മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ എന്തുകൊണ്ട് കേരളത്തിൽ ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന് മുകുന്ദൻ ചോദിക്കുന്നു. സംസ്ഥാന ബി.ജെ.പിക്കുള്ളിൽ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇത് പരിശോധിക്കാൻ നേതൃത്വം തയാറാകണം. അനുകൂല സാഹചര്യങ്ങൾ എന്തുകൊണ്ട് വോട്ടാക്കി മാറ്റാൻ കഴിയുന്നില്ലെന്ന തുറന്ന പരിശോധനയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശോഭാ സുരേന്ദ്രന്റെനേതൃത്വത്തിൽ പാർട്ടിയിലെ ഒരു വിഭാഗം കടുത്ത വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് മുതിർന്ന നേതാവ് പി.പി മുകുന്ദനും നിലപാട് പരസ്യമാക്കുന്നത്.
പാർട്ടിലെ പ്രതിസന്ധിയിൽ കേന്ദ്രനേ തൃത്വം ഇടപെട്ടിരുന്നു. എന്തു നിർദേശമാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നൽകിയതെന്ന് വ്യക്തമാക്കണമെന്നും മുകുന്ദന്റെ ആവശ്യം. പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ട്. ഇതു പരിഹരിക്കാൻ സംസ്ഥാനനേതാക്കൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ബി.ജെ.പി പ്രബലശക്തിയാകുന്നതിന് തടസം കേരളത്തിലെ മുന്നണി രാഷ്ട്രീയമാണെന്നാണ് വാദം. എന്നാൽ പ്രബല മുന്നണികൾക്കെതിരെയും തനിച്ചു നിന്ന് ശക്തി തെളിയിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് കഴിഞ്ഞതാണ് പി.പി മുകുന്ദനെ പോലെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. ദേശീയതലത്തിൽ ബി.ജെ.പി വലിയ ശക്തി ആകുന്നതിനു മുമ്പ് തന്നെ കേരളത്തിൽ തെരഞ്ഞെടുപ്പ് രംഗത്ത് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
സംസ്ഥാന ബിജെപിയിൽ സംഘടനാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു .തദ്ദേശ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന അധ്യക്ഷന് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ ഭാഗമായി പി.എം വേലായുധനടക്കമുള്ളവരെഅനുനയിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല .
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.