• HOME
  • »
  • NEWS
  • »
  • kerala
  • »
  • E sreedharan | അങ്ങയെ തോല്‍പ്പിച്ചത് ഞങ്ങള്‍ ; ഇ ശ്രീധരനോട് ബിജെപിയിലേക്ക് തിരികെ വരണം : പി.ആര്‍ ശിവശങ്കര്‍

E sreedharan | അങ്ങയെ തോല്‍പ്പിച്ചത് ഞങ്ങള്‍ ; ഇ ശ്രീധരനോട് ബിജെപിയിലേക്ക് തിരികെ വരണം : പി.ആര്‍ ശിവശങ്കര്‍

"അഴിമതിയും സ്വജനപക്ഷപാതവും ഭീകരതയും രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ, ഗുരുവിനെ വേണം "

  • Last Updated :
  • Share this:
    തിരുവനന്തപുരം:കഴിഞ്ഞ ദിവസസമാണ് സജീവ രാഷ്ട്രീയത്തില്‍ ഇനിയില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ (Metroman E Sreedharan) പ്രഖ്യാപിച്ചത്.  ഇ ശ്രീധരന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് ബിജെപി(BJP) നേതാവ് പിആര്‍ ശിവശങ്കര്‍.

    'ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്‌കാരത്തിന്റെ രാഷ്ട്രീയമാണ്. ഞങ്ങള്‍ക്ക് അങ്ങയെ വേണം'- പിആര്‍ ശിവശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    ''അഴിമതിയും സ്വജനപക്ഷപാതവും ഭീകരതയും രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ, ഗുരുവിനെ വേണം. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാര്‍ത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം. അങ്ങ് മനസ്സുമടുത്ത് ഞങ്ങളെ ശപിച്ചു പോകരുത്. തിരുച്ചു വരൂ ശ്രീധരന്‍ സര്‍' അദ്ദേഹം പറഞ്ഞു.

    ബിജെപിയുമായി ഉള്ള സഹകരണം തുടരും. പല കാര്യങ്ങളിലും മാറ്റം വരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ.ശ്രീധരൻ പൊന്നാനിയിൽ കഴിഞ്ഞ ദിവസം  പറഞ്ഞിരുന്നു.

    ഇ. ശ്രീധരൻ്റേ വാക്കുകൾ ഇങ്ങനെ." ഒരു ബ്യൂറോക്രാറ്റായാണ് തെരഞ്ഞെടുപ്പിൽ മൽസരിച്ചത്. പരാജയം പലതും പഠിപ്പിച്ചു. ആ സമയത്ത് അല്പം വിഷമം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ ഇല്ല. ഒരു എംഎൽഎ വിചാരിച്ചതു കൊണ്ട് മാത്രം വലിയ കാര്യങ്ങൾ ഒന്നും ചെയ്യാനാകില്ല.  അതിന് ഭരണം കൂടി വേണം. ഇനി രാഷ്ട്രീയത്തിൽ സജീവമായി തുടരാൻ ആകില്ല.പ്രായം കൂടി പരിഗണിച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം എടുത്തത്. ആ കാലം കഴിഞ്ഞു. ഇപ്പോൾ തന്നെ വയസ് 90 ആയി. ഈ വയസിൽ ഇനി വയ്യ. പക്ഷേ ബിജെപിയുമായി സഹകരിച്ച് തന്നെ പോകും. ക്ഷണിതാവ് എന്ന നിലയിൽ ആണ് ബിജെപി തനിക്ക് സ്ഥാനം തന്നിട്ടുള്ളത്. "  ഇ.ശ്രീധരൻ വ്യക്തമാക്കി.

     പിആര്‍ ശിവശങ്കറിൻെറ  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂണ്ണരൂപം

    ബഹുമാനപെട്ട ശ്രീധരന്‍ സര്‍, മാപ്പ്..
    ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു. തോറ്റത് അങ്ങല്ല, ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്‌കാരത്തിന്റെ രാഷ്ട്രീയമാണ്.. ഞങ്ങള്‍ക്ക് അങ്ങയെ വേണം..തിരിച്ചുവരൂ ശ്രീധരന്‍ സര്‍.
    ഞങ്ങള്‍ക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകര്‍ക്കുമ്പോള്‍ അതിനെതിരെ പോരാടുവാന്‍ ഞങ്ങള്‍ക്ക് ഒരു ആചാര്യനെ,ഗുരുവിനെ വേണം.. ആയുധമെടുക്കാതെയെങ്കിലും പോരാടുന്നവന് മുന്നിലെ യഥാര്‍ത്ഥ ശക്തിയായ കൃഷ്ണനെപ്പോലെ അങ്ങു വേണം ഈ അഭിനവ കുരുക്ഷേത്രത്തില്‍.. വഴിയറിയാതുഴലുന്ന പാര്‍ത്ഥന് വഴികാട്ടിയായി, ഭീമന് പിന്തുണയായുയി യുധിഷ്ഠിരന് ധാര്‍മിക പിന്‍ബലമായി.. അങ്ങ് വേണം. അധര്‍മ്മത്തിനെതിരായ യുദ്ധത്തില്‍ പിതാമഹനും , ഗുരുവിനുമെതിരെയാനെകില്‍ പോലും , ബന്ധുക്കള്‍ക്കും, അനുജ്ഞമാര്‍ക്കുമെതിരാണെങ്കില്‍ കൂടി,ഒരു കാലാള്‍പടയായി ഞങ്ങള്‍ ഇവിടെയുണ്ട്.. ജയിക്കുംവരെ..
    അല്ലെങ്കില്‍ മരിച്ചുവീഴുംവരെ.. അങ്ങ് മനസ്സുമടുത്ത് , ഞങ്ങളെ ശപിച്ചു പോകരുത്..
    തിരുച്ചു വരൂ ശ്രീധരന്‍ സര്‍.. ഞങ്ങള്‍ക്കങ്ങയെ വേണം.. ദയവായി തിരിച്ചുവരൂ

    'K-Rail അപ്രായോഗികം; പദ്ധതിയെ എതിർക്കുന്നത് ആസൂത്രണത്തിലെ പിഴവുകാരണം': മെട്രോമാൻ ഇ ശ്രീധരൻ
    Published by:Jayashankar AV
    First published: