നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡിനെ അകറ്റാൻ ശംഖ് മുഴക്കലും, ഹോമവും, ജയ് ശ്രീറാം വിളിയും; അശാസ്ത്രീയ പ്രവർത്തനവുമായി ബിജെപി നേതാവ്

  കോവിഡിനെ അകറ്റാൻ ശംഖ് മുഴക്കലും, ഹോമവും, ജയ് ശ്രീറാം വിളിയും; അശാസ്ത്രീയ പ്രവർത്തനവുമായി ബിജെപി നേതാവ്

  കോവിഡിൽ നിന്നും രക്ഷ നേടാൻ ഞാൻ സ്ഥിരമായി ഗോമൂത്രം കുടിക്കാറുണ്ട്. അതുകൊണ്ട് തന്നെ കോവിഡിനെതിരെ മറ്റ് മരുന്നുകളൊന്നും എനിക്ക് എടുക്കേണ്ടി വരില്ല എന്നും എംപി പഞ്ഞിരുന്നു.

  BJP

  BJP

  • News18
  • Last Updated :
  • Share this:
   കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിൽ അമർന്നിരിക്കുകയാണ് രാജ്യം. ആയിരക്കണക്കിന് പേരുടെ ജീവനാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കോവിഡ് കവർന്നെടുത്തത്. കോവിഡ് ബാധിക്കാതിരിക്കാൻ അശാസ്ത്രീയമായ പല രീതികളും പിന്തുടരുന്നത് രാജ്യത്തിന്റെ പല ഭാഗത്തായി റിപ്പോർട്ട് ചെയ്യാറുണ്ട്. സമാനമായ ഒന്നാണ് ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ നടന്നത്.

   കോവിഡ് പടരാതിരിക്കാൻ ഗ്രാമത്തിൽ ഉടനീളം ശംഖ് മുഴക്കി ജയ് ശ്രീറാം വിളികളുമായി നടന്നിരിക്കുകയാണ് ബിജെപി നേതാവ് ഗോപാൽ ശർമ്മ. സൈക്കിൾ റിക്ഷയിൽ ഒരുക്കിയ ഹോമഖുണ്ഡത്തിൽ നിന്ന് പ്രദേശമാകെ പുക പടർത്തുകയും ചെയ്തിരിന്നു. നയി ബസ്തി, ശിവപുരം മേഖലയിലൂടെയായിരുന്നു നടത്തം. ഗോപാൽ ശർമ്മക്ക് ഒപ്പം ഏതാനും സഹായികളെയും വീഡിയോയിൽ കാണാനുണ്ട്.

   സ്പീക്കറിലൂടെ ഹനുമാൻ ചാലിസ പ്രവർത്തിപ്പിച്ച സംഘം ഇടക്കിടക്ക് ജയ് ശ്രീറാം വിളികളും മുഴക്കി. സംഘത്തിലെ എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു എങ്കിലും ശംഖ് മുഴക്കുന്നതിനായി ഇടക്കിടക്ക് ബിജെപി നേതാവ് ഗോപാൽ ശർമ്മ മാസ്ക്ക് മാറ്റുന്നതും വീഡിയോയിൽ കാണാം.

   കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങി സച്ചിൻ ആരാധകർ നിർമ്മിച്ച സിനിമ; റിലീസ് ഇനിയും വൈകും

   'പശുവിൻ ചാണകം, നാടൻപശുവിൻ പാലിൽ നിന്നുള്ള നെയ്യ്, മാവിന്റെ കമ്പുകൾ, കർപ്പൂരം തുടങ്ങിയവ ഹോമത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി കൂട്ടി കലർത്തുകയാണ് ചെയ്തത്. കോവിഡ് വൈറസ് പടരാതിരിക്കാനും ചുറ്റുപാടും ശുദ്ധീകരിക്കാനും, അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും, അപകടകാരികളായ വൈറസുകളെ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും' - പ്രവർത്തനത്തിന് നേതൃത്വം നൽകിയ ബി ജെ പി നേതാവ് ഗോപാൽ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

   COVID | രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് ജോലിക്ക് എത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു

   ഇത് ആദ്യമായി അല്ല ബി ജെ പി നേതാക്കൾ ഇത്തരം അശാസ്ത്രീയമായ രീതികൾ പറയുന്നതും പ്രവർത്തിക്കുന്നതും. ദിവസങ്ങൾക്ക് മുമ്പ്, മധ്യപ്രദേശിൽ നിന്നുള്ള ബി ജെ പി എംപിയായ പ്രഗ്യ താക്കൂർ ഗോമൂത്രം കുടക്കുന്നത് കോവിഡ് വരുന്നത് ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

   So more to keep the creative juices flowing   ഒരു പരിപാടിയിൽ ഗോമൂത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് കോവിഡ് വൈറസിനെ ഇല്ലാതാക്കാനും ഗോമൂത്രത്തിന് സാധിക്കും എന്ന് എംപി അഭിപ്രായപ്പെട്ടത്. കോവിഡിൽ നിന്നും രക്ഷ നേടാൻ ഞാൻ സ്ഥിരമായി ഗോമൂത്രം കുടിക്കാറുണ്ട്. അതുകൊണ്ട് തന്നെ കോവിഡിനെതിരെ മറ്റ് മരുന്നുകളൊന്നും എനിക്ക് എടുക്കേണ്ടി വരില്ല എന്നും എംപി പഞ്ഞിരുന്നു.

   കോവിഡ് ചികിത്സയ്ക്ക് ചാണകം, ഗോമൂത്രം എന്നിവ മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാം എന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.

   ‘കോവിഡിന് എതിരെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചാണകത്തിനോ ഗോമൂത്രത്തിനോ കഴിയും എന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’ – ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ ജയലാൽ പറഞ്ഞു.
   Published by:Joys Joy
   First published:
   )}