• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Rail | 'കെ റെയില്‍ ലക്ഷണമൊത്ത ഉഡായിപ്പ് പദ്ധതി ' ; പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി പി കെ കൃഷ്ണദാസ്

K Rail | 'കെ റെയില്‍ ലക്ഷണമൊത്ത ഉഡായിപ്പ് പദ്ധതി ' ; പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായി പി കെ കൃഷ്ണദാസ്

'പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും, ചോദ്യങ്ങളുമാണ് ബി. ജെ. പി സര്‍ക്കാരിനോട് ചോദിച്ചത് എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കുവാന്‍ മുഖ്യമന്ത്രിക്കോ, സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല '

  • Share this:
കൊച്ചി: കെ റെയില്‍ (K Rail) പദ്ധതിക്ക് എതിരെ നിലപാട് കടുപ്പിക്കുകയാണ് കേരളത്തിലെ ബി. ജെ. പി (BJP) നേതൃത്വം. പദ്ധതി സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കുമെന്ന ബി. ജെ. പി നിര്‍വ്വാഹഹ സമിതയംഗം പി. കെ. കൃഷ്ണദാസ് (PK Krishnadas) കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മോളനത്തില്‍ പറഞ്ഞു.

കെ. റെയിലില്‍ ധൃര്‍ന്നി പിടിച്ച് നടപ്പാക്കണമെന്ന്. എന്തിനാണ് ഇത്ര പിടിവാശി. ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതി നടപ്പിലാക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഇത് കേരളത്തിന്റെ സര്‍വ്വനാശത്തിനാണ് വഴിയൊരുക്കുക.

കെ റെയില്‍ ലക്ഷണമൊത്ത ഉഡായിപ്പ് പദ്ധതിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും, ചോദ്യങ്ങളുമാണ് ബി. ജെ. പി സര്‍ക്കാരിനോട് ചോദിച്ചത്. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി നല്‍കുവാന്‍ മുഖ്യമന്ത്രിക്കോ, സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ബി. ജെ. പി. തങ്ങളുടെ സംശയങ്ങള്‍ മാറ്റാതെ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് മുഖ്യമന്ത്രി കരുതണ്ട. കെ. റെയില്‍ പദ്ധതിക്ക് അനുമതി കൊടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനെയും, ദേശീയ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുക വഴി ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ കമ്മീഷനാണ് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നത്.

കോട്ടയത്ത് നടന്ന സംഭവം ആഭ്യന്തര വകുപ്പിന്റെ ദയനീയമായ പരാജയമാണ് ചൂണ്ടി കാണിക്കുന്നത്. മാഫിയ - ഗുണ്ടാസംഘങള്‍ സംസ്ഥാനത്ത് ആഴിഞ്ഞാടുകയാണ്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും, ചുമതല മറ്റ് ആര്‍ക്കെങ്കിലും നല്‍കണമെന്നും ക്യഷ്ണദാസ് പറഞ്ഞു.

അശാസ്ത്രീയമായ ഡി.പി.ആര്‍ പുറത്തുവിട്ട് സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക ആഘാത പഠനമോ നടത്താതെ ഡി.പി.ആര്‍ പുറത്തുവിടുന്നത് എന്ത് അടിസ്ഥാനത്തിലാണ്. കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള സി.പി.എമ്മിന്റെ തന്ത്രമാണ് ഈ പദ്ധതിയെന്ന് വ്യക്തമായി.

ക്വാറി മാഫിയയെ സഹായിക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മണലും കല്ലും കൊണ്ടുവരുമെന്ന് പറയുന്നത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. എത്ര കല്ലും മണ്ണും വേണം എന്ന് കൃത്യമായി പറയാന്‍ കഴിയാത്ത തട്ടിക്കൂട്ട് ഡി.പി.ആറാണ് ഇതെന്ന് പുറത്തുവിട്ടവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. കെ-റെയില്‍ കേരളത്തെ വിഭജിക്കുമെന്ന ഇ. ശ്രീധരന്റെ മുന്നറിയിപ്പ് ശരിയാവുകയാണ്. രാജ്യത്തെ മഹാനഗരങ്ങളായ മുംബൈയെയും അഹ്മദാബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനില്‍ വരെ 36,000 യാത്രക്കാരെ പ്രതീക്ഷിക്കുമ്പോള്‍ കെ-റെയിലില്‍ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ ചോദിച്ചിരുന്നു

ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. നിയമസഭാ വെബ്‌സൈറ്റിലാണ് സില്‍വര്‍ലൈന്‍ റെയില്‍വേ പദ്ധതിയുടെ ഡിപിആര്‍ പ്രസിദ്ധീകരിച്ചത്. 3773 പേജുകളുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം 2025-2026ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്ന് ഡിപിആര്‍ പറയുന്നു.

Also Read - കേരളം ഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം, ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു: കെ. സുരേന്ദ്രന്‍

ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ തുടങ്ങി ആറ് ഭാഗങ്ങളടങ്ങുന്നതാണ് റിപ്പോര്‍ട്ട്. കെ റെയില്‍ പദ്ധതിയ്ക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read - V D Satheesan | 'ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രി വൻപരാജയമായി മാറിക്കൊണ്ടിരിക്കുന്നു'; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഒരു ട്രെയിനില്‍ ഒമ്പത് കോച്ചുകളിലായി ഒരു സമയം 675 പേര്‍ക്ക് യാത്ര ചെയ്യാമെന്ന് ഡിപിആറില്‍ വ്യക്തമാക്കുന്നുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക ട്രെയിന്‍ സംവിധാനവും കൊണ്ടുവരും. പദ്ധതിയില്‍ ട്രക്കുകള്‍ക്കായി കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസും നിര്‍ദേശിക്കുന്നുണ്ട്. ഇതിലൂടെ ഒരുസമയം 480 ട്രക്കുകള്‍ കൊണ്ടുപോകാനാകും. ആദ്യഘട്ടത്തില്‍ തന്നെ കെ റെയിലിനെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുമെന്നും ഡിപിആര്‍ വ്യക്തമാക്കുന്നുണ്ട്.
Published by:Jayashankar AV
First published: