'കേരള മാതൃക എവിടെ? പിണറായി വിജയൻ ഗോവ, മണിപ്പൂർ മുഖ്യമന്ത്രിമാരെ കണ്ട് പഠിക്കണം': S.സുരേഷ്
അമേരിക്കൻ PR കമ്പനിയെ കൊണ്ട് 'തള്ള്' നടത്താമെന്ന് വിചാരിക്കുന്ന പിണറായിയും കൂലി എഴുത്ത്കാരും ചേർന്ന് ഉണ്ടാക്കിയ കേരള മാതൃക എവിടെയെന്ന് സുരേഷ്

suresh - pinarayi
- News18 Malayalam
- Last Updated: April 21, 2020, 10:56 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരളം ഗോവയെയും മണിപ്പൂരിനെയും കണ്ട് പഠിക്കണമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. ചൈനയിലെ വുഹാനില്‍ നിന്ന് തൃശൂരിലെത്തിയ ഇന്ത്യയിലെ ആദ്യകൊറോണ രോഗിയെ ജനുവരി 30 നാണ് കണ്ടെത്തുന്നത്. മൂന്ന് മാസമായി ഇന്നും പുതുതായി ആറ് രോഗികള്‍ !!! പിന്നെ എന്ത് കേരളം മോഡല്‍ ആണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അമേരിക്കൻ PR കമ്പനിയെ കൊണ്ട് മുഖം മിനുക്കി 'തള്ള്' നടത്താമെന്ന് വിചാരിക്കുന്ന പിണറായിയും കുറെ കൂലി എഴുത്ത്കാരും ചേർന്ന് ഉണ്ടാക്കിയ കേരള മാതൃക എവിടെയാണെന്നും സുരേഷ് ചോദിക്കുന്നു.
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS] ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
BIG Salute to GOA & MANIPUR
കൊറോണ പ്രതിരോധ രംഗത്ത് വികസിത രാജ്യങ്ങൾ പോലും പതറി നിൽക്കുമ്പോൾ പ്രതിരോധരംഗത്ത് ഇന്ത്യ ഒരു മഹാത്ഭുതമാണ്. സൈനിക - സാമ്പത്തിക അടിയന്തിരാവസ്ഥകൾ ഇല്ല, സൈന്യത്തെ ഇറക്കിയില്ല , സെൻസർഷിപ്പില്ല,.. ജനാധിപത്യത്തിന്റെ മഹത്തായ സംസ്കാരം ഉയർത്തിപ്പിടിച്ച നരേന്ദ്ര മോദി ഭരണകൂടം ഇന്ന് ലോകത്തിന് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങൾക്ക് മരുന്ന് എത്തിച്ച്, പ്രതിസന്ധിഘട്ടത്തിൽ നിശ്ചയദാർഡ്യത്തോടെ രാജ്യത്തിനും ലോകത്തിനും നേതൃത്വം നൽകുന്നു.....
....... ഇന്ന് രാജ്യത്ത് അല്പം ആശ്വാസം പകർന്ന വാർത്ത രണ്ടു സംസ്ഥാനങ്ങൾ *ഗോവയും മണിപ്പൂരും COVID- 19 മുക്ത സംസ്ഥാനങ്ങൾ ( #CORONA VIRUS FREE STATEs) ആയി എന്നതാണ്*.
രണ്ട് സംസ്ഥാനങ്ങളിലും മാർച്ച് 24നാണ് ആദ്യ കൊറോണ രോഗിയെ കണ്ടെത്തിയത്. ഒരു മാസത്തിനുള്ളിൽ രോഗ പ്രതിരോധത്തിലും , രോഗ വ്യാപനം തടയുന്നതിലും , രോഗം ബാധിച്ചവരെ ചികിത്സിച്ച് രക്ഷപ്പെടുത്താനും സാധിച്ച മികവ് പ്രശംസനീയം.......
ഒരാളെപ്പോലും കൊറോണ ബാധിച്ച് മരിക്കാൻ അനുവദിക്കാത്ത ഒരു ഡസൺ സംസ്ഥാനങ്ങൾ വേറെ.....
ഒരു ദുരന്തം വന്നെങ്കിൽ, അമേരിക്കൻ PR കമ്പനിയെ കൊണ്ട് മുഖം മിനുക്കി 'തള്ള്' നടത്താമെന്ന് വിചാരിക്കുന്ന പിണറായിയും കുറെ കൂലി എഴുത്ത്കാരും ചേർന്ന് ഉണ്ടാക്കിയ കേരള മാതൃക എവിടെ?
ചൈനയിലെ വുഹാനിൽ നിന്ന് തൃശൂരിലെത്തിയ ഇന്ത്യയിലെ ആദ്യകൊറോണ രോഗിയെ ജനുവരി 30 നാണ് കണ്ടെത്തുന്നത്. മൂന്ന് മാസമായി ഇന്നും പുതുതായി ആറ് രോഗികൾ !!!
മിസ്റ്റർ പിണറായി താങ്കളും കുഴലൂത്തുകാരും ഏത് മാതൃകയാണ് പറയുന്നത്? താങ്കൾ ഗോവ, മണിപ്പൂർ മുഖ്യമന്ത്രിമാരെ കണ്ട് പഠിക്കൂ..... കേരളത്തെ രക്ഷിക്കൂ...
Big Salute to GOA & MANIPUR
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]