തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ പിസി ജോര്‍ജിന്(P C George) പിന്തുണയുമായി ബിജെപി(BJP) നേതാവ് സന്ദീപ് ജി വാര്യര്‍(Sandeep G Varier). അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് സന്ദീപ് പറഞ്ഞു. ക്രൈസ്തവര്‍ അവരുടെ ആശങ്കകള്‍ തുറന്ന് പ്രകടിപ്പിക്കുന്നതിനെ മുളയിലേ നുള്ളുക എന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് സന്ദീപ് ആരോപിച്ചു.
മറുവശത്ത് മുസ്ലിം ലീഗ് ആയതിനാല്‍ കോണ്‍ഗ്രസ്സും ക്രൈസ്തവ നേതൃത്വത്തെ പിറകില്‍ നിന്ന് കുത്തുകയാണെന്ന് സന്ദീപ് കുറ്റപ്പെടുത്തി. എല്ലാ ഞായാറാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിക്കുന്നതാണ് പിസി ജോര്‍ജിന്റെ പതിവെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അത് തടസ്സപ്പെടുത്താനായി പുലര്‍ച്ചെ ഉള്ള അറസ്റ്റ് ആരുടെ ആവശ്യമാണെന്നും സന്ദീപ് ചോദിക്കുന്നു.
Also Read-P C George | കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പി.സി.ജോര്‍ജ് ഭീകരവാദിയല്ലെന്ന് വി മുരളീധരന്സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപംഅനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റു ചെയ്ത നടപടി മുസ്ലീം ലീഗിനെ പ്രീണിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. മുസ്ലിം ലീഗിനെ ഇടത് മുന്നണിയിലെത്തിക്കുക എന്ന ലക്ഷ്യത്തിന് ആക്കം കൂട്ടാനാണ് പിസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് . ഹാഗിയ സോഫിയ വിഷയത്തില്‍ ക്രൈസ്തവ സമുദായത്തെ കുത്തിനോവിച്ചു കൊണ്ട് ലേഖനമെഴുതിയ സാദിഖലി തങ്ങള്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന് തയ്യാറാകുമോ ? സാദിഖലി തങ്ങളെ അറസ്റ്റ് ചെയ്യാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകുമോ ?
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഈ നടപടി കേരളത്തിലെ ക്രൈസ്തവ നേതൃത്വത്തെ ലക്ഷ്യം വച്ചുള്ളതാണ് . പാലാ ബിഷപ്പിനെതിരായും നീങ്ങിയത് ഇതേ വര്‍ഗീയ ശക്തികളായിരുന്നു . ക്രൈസ്തവര്‍ അവരുടെ ആശങ്കകള്‍ തുറന്ന് പ്രകടിപ്പിക്കുന്നതിനെ മുളയിലേ നുള്ളുക എന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത് . മറുവശത്ത് മുസ്ലിം ലീഗ് ആയതിനാല്‍ കോണ്‍ഗ്രസ്സും ക്രൈസ്തവ നേതൃത്വത്തെ പിറകില്‍ നിന്ന് കുത്തുകയാണ് .
എല്ലാ ഞായാറാഴ്ചയും പുലര്‍ച്ചെ പള്ളിയില്‍ പോയി കുര്‍ബാന അര്‍പ്പിക്കുന്നതാണ് പിസി ജോര്‍ജിന്റെ പതിവെന്ന് എല്ലാവര്‍ക്കുമറിയാം . അത് തടസ്സപ്പെടുത്താനായി പുലര്‍ച്ചെ ഉള്ള അറസ്റ്റ് ആരുടെ ആവശ്യമാണ് . ?
പിസി ജോര്‍ജിനെ പോലെ തല മുതിര്‍ന്ന നേതാവ് വിളിച്ചാല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നിരിക്കെ കൊലക്കേസ് പ്രതിയെപോലെ പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തത് മാധ്യമങ്ങള്‍ക്ക് ദൃശ്യപരതയുണ്ടാക്കി മതഭീകരവാദികളുടെ കയ്യടി നേടുക എന്ന ലക്ഷ്യത്തോടെയാണ് .
സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരില്‍ പിസി ജോര്‍ജെന്ന തലമുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിക്കുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.