തിരുവനന്തപുരം: എംജി സര്‍വകലാശാല(MG University) സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ(SFI) എഐഎസ്എഫ്(AISF) സംഘര്‍ഷത്തില്‍ ആര്‍എസ്എസിനെ വലിച്ചിഴച്ചതെന്തിനെന്ത് ബിജെപി(BJP) നേതാവ് സന്ദീപ് ജി വാര്യര്‍. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം AISF നേതാവ് പഠിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ(RSS) ജനാധിപത്യം പഠിപ്പിക്കാന്‍ ഫാസിസ്റ്റ് ഇന്ദിരയുടെ അടുക്കള വേല ചെയ്ത സിപിഐക്കാര്‍ വളര്‍ന്നിട്ടില്ലെന്ന് സന്ദീപ് പറഞ്ഞു.
എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിലുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം സന്ദീപ് അറിയിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ നേതാക്കള്‍ ക്രൂരമായി ആക്രമണം നടത്തി. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഉള്ള തെറിവിളി ആണ് നടത്തിയത്. ഇതിനിടെയാണ് ബലാത്സംഗം ചെയ്യുമെന്ന് എസ്എഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതെന്ന് എഐഎസ്എഫ് നേതാവ് നിമിഷ ആരോപിച്ചു.
ക്യാമ്പസുകള്‍ ജനാധിപത്യവല്‍ക്കരിക്കണം എന്നാണ് എസ്എഫ്ഐ പറയുന്നത്. ആര്‍എസ്എസിനെതിരെ സമാനമായ കുറ്റങ്ങള്‍ ആരോപിക്കാറുണ്ട്. അതേ എസ്എഫ്ഐ തന്നെ തനിക്കെതിരെ ഇത്തരത്തില്‍ വലിയ ആക്രമണം നടത്തിയത് അംഗീകരിക്കാനാവില്ല എന്ന് നിമിഷ പറയുന്നു.
എംജി സര്‍വകലാശാല ക്യാമ്പസില്‍ നടന്ന സംഘര്‍ഷത്തില്‍ നിമിഷ അടക്കം നാല് AISF നേതാക്കള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എം ജി സര്‍വകലാശാല ക്യാംപസില്‍ ഇന്നലെ സംഘര്‍ഷങ്ങളില്‍ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗിക അതിക്രമത്തില്‍ വൈകാതെ പോലീസ് കേസെടുക്കും എന്നാണ് സൂചന. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തേക്കും.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എസ്എഫ്ഐ അക്രമ രാഷ്ട്രീയത്തിന് വിധേയയായ AISF നേതാവായ സഹോദരിയോട് സഹതാപം തോന്നുന്നുണ്ട്. പക്ഷേ അതിനിടക്ക് എസ്എഫ്ഐക്കാരെ ജനാധിപത്യം പഠിപ്പിക്കാന്‍ സഹോദരി ആര്‍എസ്എസിന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണ്?
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം AISF നേതാവ് പഠിക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ ജനാധിപത്യത്തെ ഇന്ദിരാഗാന്ധി കശാപ്പ് ചെയ്ത അടിയന്തരാവസ്ഥക്കാലത്ത് ഒരു ലജ്ജയുമില്ലാതെ അടിയന്തരാവസ്ഥക്കും ഇന്ദിരക്കും ജയ ജയ പാടിയവരാണ് സിപിഐയും എഐഎസ്എഫും .
അന്ന് ജനാധിപത്യത്തിന്റെ പുന:സ്ഥാപനത്തിനായി സമരം ചെയ്തവരും മര്‍ദ്ദനമേറ്റവരും ജയിലറ പുല്കിയതും ആര്‍എസ്എസുകാരാണ് . മറക്കരുത് . ആര്‍എസ്എസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ഫാസിസ്റ്റ് ഇന്ദിരയുടെ അടുക്കള വേല ചെയ്ത സിപിഐ ക്കാര് വളര്‍ന്നിട്ടില്ല . എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിലുള്ള പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം .
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.