നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ജയിക്കാനല്ല,പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശം; നേമം കാവി മണ്ണായി തുടരും': സന്ദീപ് വാര്യർ

  'ജയിക്കാനല്ല,പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശം; നേമം കാവി മണ്ണായി തുടരും': സന്ദീപ് വാര്യർ

  ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുളള 'സഹകരണത്തിലാണ് ' മുരളിയുടെ കണ്ണെന്നും സന്ദീപ് വാര്യർ

  News18

  News18

  • Share this:
   തിരുവനന്തപുരം: കെ. മുരളീധരൻ എം.പിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ മുരളീധരന്റെ ഉദ്ദേശമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുളള 'സഹകരണത്തിലാണ് ' മുരളിയുടെ കണ്ണെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

   "വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മകനാണ് മുരളീധരൻ. നേമം കാവി മണ്ണായി തുടരുമെന്നും ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യും"- സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

   ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

   നേമത്ത് ജയിക്കാനല്ല , പിരിക്കാനാണ് കെ.മുരളീധരന്റെ ഉദ്ദേശം . ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള 'സഹകരണത്തിലാണ് ' മുരളിയുടെ കണ്ണ്. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകും. വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മകനാണ് മുരളീധരൻ . ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാൻ ആരും നിയമസഭയിൽ ഉണ്ടാവരുത് എന്ന ഹിന്ദു വിരുദ്ധരുടെ ആഗ്രഹത്തിൻ്റെ പ്രതിഫലനം കൂടിയാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വം. നേമം കാവി മണ്ണായി തുടരും . ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യും.

   'എന്റെ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളത്'; പാർട്ടി വിടുമെന്ന പ്രചരണം തള്ളി ടി. ശരത്ചന്ദ്ര പ്രസാദ്‌   തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന പ്രചരണം തള്ളി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്‌. തന്റെ ചോര കോണ്‍ഗ്രസിന് വേണ്ടിയുള്ളതാണ്. ആരൊക്കെ പോയാലും അവസാനം വരെ താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ദൈവം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശരത്ചന്ദ്ര പ്രസാദ്.

   ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ.എസ്.യു സിന്ദാബാദ് എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ്‌ പറഞ്ഞു.

   Also Read നാട്ടികയിലെ ഇടത് സ്ഥാനാര്‍ഥി മരിച്ചെന്ന് ബിജെപി മുഖപത്രത്തില്‍ വാര്‍ത്ത; നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ

   "28 വര്‍ഷമായി കെപിസിസി ഭാരവാഹിയാണ്‌. എന്നെ അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നത്. എന്റെ നേതാവിന്റെ ഓഫീസിലെ ഒരാള്‍ അവന് വേണ്ടപ്പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് ഇത്തരത്തില്‍ പ്രചാരണം നടത്തിയത്. ഇതിനുള്ള പ്രതിവിധി പിന്നീടുണ്ടാകും. ഞാന്‍ കോണ്‍ഗ്രസല്ലെന്ന് പറയാന്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആരുമില്ല"- അദ്ദേഹം പറഞ്ഞു.


   Published by:Aneesh Anirudhan
   First published:
   )}