തിരുവനന്തപുരം: മൂന്നാറിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനത്തിൽ കയറിയതിന്റെ പരിപൂർണ ഉത്തരവാദിത്വം സംസ്ഥാന ആരോഗ്യവകുപ്പിനാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍.

'ആറാം തീയതി ഇദ്ദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങി മൂന്നാറിൽ പോയതാണ്. ഷൈലജ ടീച്ചർ അവകാശപ്പെടുന്നതുപോലെ മൂന്നാം തീയതിയാണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത് എന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാൽ തന്നെ കൊറോണ ലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹവും സൂത്രവാതിലിൽ കൂടിയാണോ പുറത്തുകടന്നത് ?'- സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മൂന്നാറിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൗരൻ കൊച്ചിയിലെത്തി വിമാനത്തിൽ കയറിയതിന്റെ പരിപൂർണ ഉത്തരവാദിത്വം സംസ്ഥാന ആരോഗ്യവകുപ്പിനാണ്.

ആറാം തീയതി ഇദ്ദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങി മൂന്നാറിൽ പോയതാണ്. ഷൈലജ ടീച്ചർ അവകാശപ്പെടുന്നതുപോലെ മൂന്നാം തീയതിയാണ് കേന്ദ്ര നിർദ്ദേശം ലഭിച്ചത് എന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാൽ തന്നെ കൊറോണ ലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇദ്ദേഹവും സൂത്രവാതിലിൽ കൂടിയാണോ പുറത്തുകടന്നത് ?

മൂന്നാർ കെടിഡിസി മാനേജർ ഇദ്ദേഹത്തെ ടാറ്റ ആശുപത്രിയിൽ കൊണ്ടുപോയതായും കൊറോണ ലക്ഷണം ആയതിനാൽ ദിശയിൽ വിളിക്കുകയും ചെയ്തത്രേ. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും ദിശയിൽ നിന്ന് ആംബുലൻസ് വന്നില്ല. ഒടുവിൽ വീണ്ടും വിളിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ബ്രിട്ടീഷുകാരനെ കൊണ്ടുപോയി സ്രവം എടുത്ത് പരിശോധന നടത്തി.

You may also like:'തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ്; തിങ്കളാഴ്ച മുതൽ കർശന പരിശോധന
[NEWS]
LIVE Updates: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി രോഗബാധ; ഒരാൾ ഡോക്ടറും മറ്റൊരാൾ വിദേശിയും
[PHOTO]
കോവിഡ് 19: ബ്രിട്ടീഷ് പൗരൻ തങ്ങിയ ചെറുതുരുത്തിയിലെ റിസോർട്ടും ബാറും അടച്ചു പൂട്ടി
[NEWS]


ബ്രിട്ടീഷുകാരൻ ദിവസങ്ങളോളം ഹോട്ടൽ മുറിക്കുള്ളിൽ പൂർണ്ണമായും സഹകരിച്ച് കഴിഞ്ഞതായും അറിയുന്നു.

തുടർന്ന് ഇന്നലെ ആരോഗ്യവകുപ്പിൽ നിന്നും കൊറോണ ടെസ്റ്റ് നെഗറ്റീവ് എന്ന് കെടിഡിസിയിൽ ഫോണിൽ വിളിച്ച് അറിയിച്ചതിനെത്തുടർന്നാണ് ബ്രിട്ടീഷ് പൗരൻ ടിക്കറ്റെടുത്ത് പോകാൻ തീരുമാനിച്ചത്. റിസൾട്ട് നെഗറ്റീവ് ആണെന്ന് അറിഞ്ഞ സന്തോഷത്തിൽ ബ്രിട്ടീഷ് പൗരൻ റൂം വിട്ട് പുറത്തിറങ്ങി കെടിഡിസിയിലെ ജീവനക്കാരുമായി മറ്റും ഇടപഴകിയിട്ടുണ്ട് .

എന്നാൽ പോകുന്നതിനു തൊട്ടു മുൻപ് റിപ്പോർട്ട് മാറിപ്പോയതായും മറ്റൊരാളുടെ റിസൾട്ട് ആണെന്നും വീണ്ടും വിളിച്ചു പറയുകയായിരുന്നു. ബ്രിട്ടീഷുകാരന്റെ സ്രവം
പരിശോധനയ്ക്ക് അയയ്ക്കുന്നതേ ഉള്ളൂ എന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

അതുകേട്ട് അത്രയും ദിവസം സഹകരിച്ച വിദേശികൾ ബഹളം വയ്ക്കുകയും തുടർന്ന് ഗൗരവം കണക്കിലെടുക്കാതെ ടൂറിസം വകുപ്പ് ഇവരെ യാത്രചെയ്യാൻ അനുവദിക്കുകയുമായിരുന്നു.

അതായത് കൊറോണ ടെസ്റ്റ് റിപ്പോർട്ട് ആദ്യം തെറ്റായി അറിയിച്ച ആരോഗ്യവകുപ്പും ഇവരെ യാത്ര ചെയ്യാൻ അനുവദിച്ച ടൂറിസം വകുപ്പും സംസ്ഥാനത്തെ ജനങ്ങളോട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്.

ഇതിലെ തീയതികൾ, മറ്റു വിവരങ്ങൾ ഇവയെല്ലാം ഉത്തരവാദിത്തപ്പെട്ട ചിലരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് ലഭിച്ചതാണ്. ഫോൺ റെക്കോർഡ് കൈവശമുണ്ട്. അത്യാവശ്യം വരികയാണെങ്കിൽ മാത്രം പുറത്തുവിടും.

ഉത്തരവാദിത്വം മുഴുവൻ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് അവസാനിപ്പിക്കണം.