• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപി നേതാവ് ശങ്കു ടി ദാസ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ICU ൽ

ബിജെപി നേതാവ് ശങ്കു ടി ദാസ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ICU ൽ

ഇന്നലെ രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്

ശങ്കു ടി ദാസ്

ശങ്കു ടി ദാസ്

  • Share this:
    മലപ്പുറം: ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് (BJP leader Sanku T Das) വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ആദ്യം കോട്ടക്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കു ടി ദാസ്ശേഷം ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്ൽ.കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കിക്കൊണ്ടിരിക്കുകയാണ് എന്നും അധികൃതർ അറിയിച്ചു.

    ശങ്കു ടി ദാസിനെ ഇടിച്ചത് അജ്ഞാത വാഹനമല്ല. ഇടിച്ച ബൈക്കിൽ ഉള്ള യുവാക്കൾക്കും പരുക്കേറ്റു.നിസാര പരിക്കേറ്റ യുവാക്കൾ പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അവർ അറിയിച്ചത് അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു

    ബാർ കൗണ്‍സിൽ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പിൽ തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.



    അതേസമയം, അപകടത്തിൽ ദുരൂഹതയില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ദുരൂഹത ആരോപിച്ചുള്ള പോസ്റ്റുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സന്ദീപ് വചസ്പതി രംഗത്തെത്തിയത്.  ''ശങ്കുവിന് അപകടം പറ്റി എന്നത് യാഥാർഥ്യമാണ്. നിലവിൽ ഒരു ദുരൂഹതയും അതിൽ ആരോപിക്കാനില്ല. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കിൽ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തിൽ എത്തണമെങ്കിൽ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക.''- അദ്ദേഹം കുറിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും സന്ദീപ് വചസ്പതി പങ്കുവെച്ചു
    Published by:Rajesh V
    First published: