• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് ശങ്കു ടി ദാസ് ആശുപത്രി വിട്ടു

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് ശങ്കു ടി ദാസ് ആശുപത്രി വിട്ടു

41 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ശങ്കു ടി ദാസ് ആശുപത്രി വിടുന്നത്

  • Last Updated :
  • Share this:
    കോഴിക്കോട്: വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബിജെപി നേതാവ് ശങ്കു ടി ദാസ് (Sanku T Das) ആശുപത്രി വിട്ടു. 41 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ശങ്കു ടി ദാസ് ആശുപത്രി വിടുന്നത്. ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

    'എല്ലാവരുടെയും പ്രാർത്ഥനകൾക്കൊടുവിൽ ശങ്കു ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആവുകയാണ്. ആരോഗ്യ സ്ഥിതി പൂർണമായും മെച്ചപ്പെടാനുണ്ട്. സന്ദർശനം തത്കാലം ഒഴിവാക്കണമെന്നും' അദ്ദേഹം അഭ്യർത്ഥിച്ചു.

    Also Read- 'മഴക്കെടുതിയിൽ 6 മരണം, നാല് ദിവസം അതിതീവ്രമഴ പെയ്താൽ പ്രതിസന്ധി, വലിയ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല': മുഖ്യമന്ത്രി

    ശങ്കുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർമാർക്കും മറ്റ് ആരോ​ഗ്യപ്രവർത്തകർക്കും സന്ദീപ് വാര്യർ നന്ദി രേഖപ്പെടുത്തി.



    അതീവ ഗുരുതരാവസ്ഥയിലായിരുന്ന ശങ്കു സങ്കീർണമായ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം വെന്റിലേറ്റർ സഹായത്താലാണ് ഏറെ നാൾ തുടർന്നത്. പൂച്ചെണ്ടും മധുരവും നൽകി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ചേർന്ന് ശങ്കുവിനെ യാത്രയാക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

    Also Read- കനത്ത മഴ: ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    ജൂൺ 23 രാത്രിയിലായിരുന്നു അപകടം. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് രാത്രി പത്തരയോടെ മലപ്പുറം ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെതന്നെ അദ്ദേഹത്തെ കോട്ടക്കൽ മിംസ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഭിഭാഷകനായ ശങ്കു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
    Published by:Rajesh V
    First published: