നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ

    'പുത്ര ചെയ്തികളുടെ പാപഭാരം പേറി കോടിയേരി സ്ഥാനമൊഴിഞ്ഞു'; ഇതൊന്നും പിണറായിക്ക് ബാധകമല്ലേയെന്ന് ശോഭ സുരേന്ദ്രൻ

    ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

    ശോഭ സുരേന്ദ്രൻ

    ശോഭ സുരേന്ദ്രൻ

    • News18
    • Last Updated :
    • Share this:
      പാലക്കാട്: സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണൻ മാറിയതിൽ പ്രതികരണവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. പുത്രചെയ്തികളുടെ പാപഭാരം പേറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ, ഈ ധാർമ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ശോഭ സുരേന്ദ്രൻ ഇക്കാര്യം ചോദിച്ചത്.

      ഈ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ശിവശങ്കർ നേരിട്ട് നടത്തിയ സ്പ്രിങ്ക്ലർ ഇടപാടിൽ ഉൾപ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതിൽ ധാർമികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാർ കാണുന്നില്ലേയെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.

      You may also like:Local Body Elections 2020 | ചരിത്രം മാറ്റാൻ കൊച്ചി; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ട്രാൻസ്‍ജൻഡർ [NEWS]M Shivashankar | ഇഡിക്ക് പിന്നാലെ കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന ആരോപണം അസംബന്ധമെന്ന് കസ്റ്റംസ് [NEWS] 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും'; സിപിഎമ്മിനെ പരിഹസിച്ച് ടി.സിദ്ദിഖ് [NEWS]

      ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്,

      'കോടിയേരി ബാലകൃഷ്ണൻ പുത്രചെയ്തികളുടെ പാപഭാരം പേറി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ, ഈ ധാർമ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്നതാണ്. ഈ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണ്. ശിവശങ്കർ നേരിട്ട് നടത്തിയ സ്പ്രിങ്ക്ലർ ഇടപാടിൽ ഉൾപ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ, ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതിൽ ധാർമികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാർ കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോൾ കോടിയേരി രാജി വെയ്ക്കേണ്ടി വരുമെങ്കിൽ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകൾക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്‌ക്കേണ്ടതല്ലേ?'

      ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി അവധിക്ക് അപേക്ഷ നൽകുകയായിരുന്നു. പാർട്ടി ഇത് അംഗീകരിക്കുകയും അവധി അനുവദിക്കുകയും ചെയ്തു. പകരം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവനാണ്.



      കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് തനിക്ക് പകരക്കാരനായി എ വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്. മകൻ ബിനീഷ് കോടിയേരി കേസിൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെടുകയായിരുന്നു. അവധി അനുവദിച്ച പോളിറ്റ് ബ്യൂറോ പകരം ചുമതല ആരെ ഏൽപ്പിക്കുമെന്ന് ചോദിച്ചപ്പോൾ കോടിയേരി തന്നെയാണ് വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്. ഇത് പാർട്ടി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയായിരുന്നു.
      Published by:Joys Joy
      First published:
      )}