'നീതിരാഹിത്യത്തിന്റെ പേരാണ് ഇടതുപക്ഷം; പ്രതികളെ സഹായിച്ച പൊലീസ് ഏമാന് IPS കൊടുത്ത് ആദരിച്ചു': വാളയാർ സംഭവത്തിൽ ശോഭ സുരേന്ദ്രൻ

വാളയാർ കോടതി വിധിയുടെ ഒന്നാം വർഷികത്തിലാണ് നീതിക്കായി വീടിന് മുന്നിൽ വാളയാർ പെൺകുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്

News18 Malayalam | news18
Updated: October 27, 2020, 6:56 PM IST
'നീതിരാഹിത്യത്തിന്റെ പേരാണ് ഇടതുപക്ഷം; പ്രതികളെ സഹായിച്ച പൊലീസ് ഏമാന് IPS കൊടുത്ത് ആദരിച്ചു': വാളയാർ സംഭവത്തിൽ ശോഭ സുരേന്ദ്രൻ
ശോഭ സുരേന്ദ്രൻ
  • News18
  • Last Updated: October 27, 2020, 6:56 PM IST
  • Share this:
പാലക്കാട്: വാളയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലാണ് ഇടതുപക്ഷ സർക്കാരിനെതിരെ ശോഭ സുരേന്ദ്രൻ രൂക്ഷവിമർശനം ഉന്നയിക്കുന്നത്. ഒൻപതും പതിമൂന്നും വയസുള്ള രണ്ടു കുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ നീതി ലഭിക്കാൻ മാതാപിതാക്കൾക്ക് കൊറോണക്കാലത്ത് തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന നിതിരാഹിത്യത്തിന്റെ പേരാണ് ഇടതുപക്ഷമെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു.

അമ്പത്തിനാല് ദിവസത്തിനിടയിൽ ഒൻപതും പതിമൂന്നും വയസ് മാത്രം പ്രായമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ ഒരു കൂട്ടം ആളുകൾ വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വർഷമായി. പ്രതികളെ സഹായിച്ച പൊലീസ് ഏമാന് ഈ സർക്കാർ ഐ പി എസ് കൊടുത്ത് ആദരിച്ചു. പ്രതിഭാഗം വക്കീലിന് കുറച്ച് കാലത്തേക്കെങ്കിലും ശിശു ക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം നൽകിയെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

You may also like:രണ്ടാം ലോകമഹായുദ്ധകാലത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന വനിത; വേർപാട് 112 ആം വയസിൽ [NEWS]നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; രണ്ട് മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാവണം [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]

പ്രതികളെ അർദ്ധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിറക്കിയത് അരിവാൾ പാർട്ടിക്കാരാണെന്ന് ആ അമ്മ എത്രയോ തവണ പറഞ്ഞു കഴിഞ്ഞെന്നും എന്നിട്ടും വേണ്ട രീതിയിൽ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാൻ സഹായിച്ചില്ലേയെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുന്നു. നീതി ലഭിക്കുന്നതു വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലിൽ കൂടെയുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വാളയാർ എന്ന ഹാഷ് ടാഗോടു കൂടിയാണ് ശോഭ സുരേന്ദ്രൻ കുറിപ്പ് പങ്കുവച്ചത്.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്,

'54 ദിവസത്തിനിടയിൽ ഒൻപതും പതിമൂന്നും വയസ്സ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ കയറി ഒരു കൂട്ടം ആളുകൾ ലൈംഗികമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വർഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കൾക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പൊലീസ് ഏമാന് ഐ പി എസ് കൊടുത്ത് ആദരിച്ചു ഈ സർക്കാർ. പ്രതിഭാഗം വക്കീലിന് കുറച്ച് കാലത്തേക്കെങ്കിലും ശിശുക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം. പ്രതികളെ അർദ്ധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിറക്കിയത് 'അരിവാൾ പാർട്ടിക്കാരാണ്' എന്ന് ആ അമ്മ എത്രയോ തവണ പറഞ്ഞുകഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയിൽ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ നിങ്ങൾ സഹായിച്ചില്ലേ? വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം. കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നിൽ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റർ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലിൽ കൂടെയുണ്ടാകും.'
#വാളയാർവാളയാർ കോടതി വിധിയുടെ ഒന്നാം വർഷികത്തിലാണ് നീതിക്കായി വീടിന് മുന്നിൽ വാളയാർ പെൺകുട്ടികളുടെ അമ്മ സത്യഗ്രഹം തുടങ്ങിയത്. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന്‌ അമ്മ വ്യക്തമാക്കിയിരുന്നു. തെരുവിൽ കിടന്ന് മരിക്കേണ്ടി വന്നാലും നീതി കിട്ടുന്നത് വരെ സമരം ചെയ്യുമെന്നാണ് അമ്മ പറയുന്നത്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചതിച്ചതായും ഈ അമ്മ ആരോപിച്ചിരുന്നു.

2019 ഒക്ടോബർ 25 ന് ആയിരുന്നു വാളയാറിൽ പീഡനത്തിരയായ സഹോദരികളായ രണ്ടു പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിലെ പ്രധാന പ്രതികളെയെല്ലാം പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടത്. എന്നാൽ, ഈ വിധി വന്നപ്പോൾ പ്രതിക്കൂട്ടിലായത് സർക്കാരും അന്വേഷണ സംഘവും, പ്രോസിക്യൂഷനുമെല്ലാമാണ്. അന്ന് മുതൽ നീതി തേടിയുള്ള യാത്രയിലാണ് പെൺകുട്ടികളുടെ അമ്മ.
Published by: Joys Joy
First published: October 27, 2020, 6:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading