നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളത്?': ശോഭ സുരേന്ദ്രൻ

  'ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളത്?': ശോഭ സുരേന്ദ്രൻ

  കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണെന്നും അവർ പറഞ്ഞു.

  ശോഭ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  • News18
  • Last Updated :
  • Share this:
   പാലക്കാട്: കേന്ദ്രസർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബി എം എസ് ഒഴികെയുള്ള പ്രധാന തൊഴിലാളി സംഘനകൾ സംയുക്തമായി പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി ആരംഭിക്കും. 26ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്.

   അതേസമയം, അഖിലേന്ത്യ പണിമുടക്കിന് എതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതിന് പിന്നിൽ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

   You may also like:New Zealand MP | ന്യൂസിലൻഡിൽ വീണ്ടും ഒരു ഇന്ത്യൻ എം.പി; സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിൽ [NEWS]ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു [NEWS] കണ്ണിൽ കണ്ണിൽ നോക്കിയും ചുംബിച്ചും അഭയ ഹിരൺമയിയും ഗോപി സുന്ദറും [NEWS]

   ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളതെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണെന്നും അവർ പറഞ്ഞു.

   ശോഭ സുരേന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്,

   'നവംബർ 26ന് ഭരണഘടനാ ദിനം ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിട്ടും അന്നേ ദിവസം ജനജീവിതം സ്തംഭിപ്പിക്കാനും ഭരണഘടനാ ദിനചാരണം മാറ്റിവെയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിക്കുന്നതിന് പിന്നിൽ സംഘടിതമായ രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ട്. ഹൈന്ദവ വിരുദ്ധതയ്ക്ക് ചൂട്ട് പിടിക്കാനല്ലാതെ ഭരണഘടനയോട് എന്നാണ് കമ്മ്യൂണിസ്റ്റുകാർ നിർവ്യാജമായ കൂറ് പുലർത്തിയിട്ടുള്ളത്?

   അംബേദ്‌കർ തന്റെ ജീവിതത്തിലുടനീളം നഖശിഖാന്തം എതിർത്ത, കളിയാക്കിയ കമ്മ്യൂണിസ്റ്റുകാർക്ക് അംബേദ്ക്കറോട് സ്നേഹം തോന്നാൻ തുടങ്ങിയത് പിന്നോക്ക വിഭാഗം ഒരു നല്ല വോട്ട് ബാങ്കാണ് എന്ന് തോന്നി തുടങ്ങിയത് മുതലാണ്. ഇന്ന് ഇന്ത്യയിൽ ദളിതർ, പിന്നോക്കക്കാർ ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കുന്ന പാർട്ടി ബിജെപിയാണ്.   മായാവതിയുടെ ഉത്തർപ്രദേശിൽ കാൻഷിറാമിന്റെ പിൻതലമുറക്കാരും, ലാലു പ്രസാദ് യാദവിന്റെ ബീഹാറും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളും ഒരേ പോലെ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഭാരതീയ ജനത പാർട്ടിയാണ്. ഈ നാട്ടിലെല്ലാം കോൺഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും ഇതര പ്രാദേശിക കക്ഷികളും ചേർന്ന് ഒരു ജനതയെ വഞ്ചിച്ച വലിയ ചരിത്രമുണ്ട്. കേരളത്തെയും അതേ മാതൃകയിൽ കൊണ്ടുപോകാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് പണിമുടക്കിന്റെ പേരിൽ, പണിമുടക്കാൻ അവകാശം തന്ന ഭരണഘടനയെ ഓർക്കേണ്ടുന്ന ദിനത്തെ, ഇവർ അട്ടിമറിക്കുന്നത്.'
   Published by:Joys Joy
   First published:
   )}