'ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ മറുപടി പറയണം'; ശോഭ സുരേന്ദ്രൻ
'ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ മറുപടി പറയണം'; ശോഭ സുരേന്ദ്രൻ
"പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്. "
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച സിനിമാ താരങ്ങൾക്കെതിരെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന്. പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് ശോഭ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ആരുടെ പക്ഷത്താണ് ഇവര്‍ നില്‍ക്കുന്നതെന്ന് കേരളത്തിലെ ജനതയ്ക്ക് അറിയാന്‍ താത്പര്യമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കാന് നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ?- ശോഭ സുരേന്ദ്രൻ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആൾക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരൻ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ചില ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയണം:
നിങ്ങൾ ആരുടെ പക്ഷത്താണ്? ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്കൊപ്പമോ, അതോ നിയമവിധേയ അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സർക്കാരിനൊപ്പമോ?
നിങ്ങൾ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവർക്കൊപ്പമോ?നിങ്ങൾ പാർലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യൻ പൗരർക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ ഉറപ്പിനു വില അരാജകവാദികൾക്കൊപ്പമോ?
ഈ ചോദ്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേർത്താണ് കാണേണ്ടത്. പൃഥ്വിരാജും ഇന്ദ്രജിത്തും പാർവതി തിരുവോത്തും ഉൾപ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയിൽ തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്ന മുഴുവൻ അഭിനേതാക്കൾക്കും കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ഇനിയും സമയമുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താൻ നിങ്ങൾ തയ്യാറുണ്ടോ എന്ന്.
കേരളത്തിന് താൽപര്യമുണ്ട് അതറിയാൻ.
സ്വന്തം വീട്ടിൽ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആൾക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സിൽ ഇപ്പോഴും അതു തന്നെയാണോ?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.