• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുല്ലപ്പള്ളി അധിക്ഷേപിച്ചത് മുഴുവൻ സ്ത്രീകളെയും'; കെ.കെ ഷൈലജയ്ക്കെതിരായ പരാമർശത്തിനെതിരെ ശോഭാ സുരേന്ദ്രൻ

'മുല്ലപ്പള്ളി അധിക്ഷേപിച്ചത് മുഴുവൻ സ്ത്രീകളെയും'; കെ.കെ ഷൈലജയ്ക്കെതിരായ പരാമർശത്തിനെതിരെ ശോഭാ സുരേന്ദ്രൻ

പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിതെന്നും ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കെതിരായ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

    "ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം."- ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
    TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]

    ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
    ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്. മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം.

    Published by:Aneesh Anirudhan
    First published: