നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയം, ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേർന്നു': ശോഭാ സുരേന്ദ്രൻ

  'മുഖ്യമന്ത്രിക്ക് അയ്യപ്പശാപത്തെ ഭയം, ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേർന്നു': ശോഭാ സുരേന്ദ്രൻ

  കടകംപള്ളി സുരേന്ദ്രനെ പോലെ ഒരു കാപട്യക്കാരനെ താൻ കണ്ടിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ആരോപണവുമായി കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. ''മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പശാപത്തെ ഭയമാണ്. ഇത് കാരണം മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാൽപായസ വഴിപാട് നേർന്നു. അസുരന്‍മാരാണ് സിപിഎമ്മിലുള്ളത്''-  അവര്‍ പറഞ്ഞു.

   Also Read- നേമത്ത് ബി ജെ പിയെ തോൽപിക്കാൻ എൽഡിഎഫിന് 10,000 വോട്ടുകൾ നൽകിയെന്ന് SDPI

   കടകംപള്ളി സുരേന്ദ്രനെതിരെയും ശോഭാ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. ഇതുപോലെ കാപട്യക്കാരനെ താൻ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയാറായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

   Also Read- മകനെ തള്ളി പി. ജയരാജൻ;  'പാർട്ടി അനുഭാവികള്‍ ഏർപ്പെടേണ്ടത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിൽ'

   സിപിഎം പ്രവർത്തകർക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളിൽ ഒരു പൊലീസുണ്ടെന്ന് കടകംപള്ളിയെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടൽ കൊണ്ടാണ് പൊലീസ് നടപടിക്ക് തയാറായത്. തനിക്ക് വോട്ട് ചെയ്യാൻ പോലും കഴിഞ്ഞില്ല. കടകംപള്ളി പറഞ്ഞാൽ പൊലീസ് തൊപ്പി ഊരി പാർട്ടി നേതാക്കളുടെ തലയിൽ വെച്ചു കൊടുക്കുമെന്ന് ഇനി കരുതണ്ട എന്നും ശോഭ പറഞ്ഞു.

   Also Read- 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി'; പാനൂർ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

   കാട്ടായിക്കോണത്ത്  ബിജെപി ഏജന്റുമാരെ പോലെ പൊലീസ് പെരുമാറിയെന്ന് മന്ത്രി കടകംപള്ളി  സുരേന്ദ്രൻ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ബിജെപി വിജയിക്കുമെന്നും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

   Also Read- 'DYFI സംഘം പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ആക്രമിച്ചത്; കൊല്ലാൻ ലക്ഷ്യമിട്ടത് എന്നെ'; കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍

   താഴെ തട്ടിൽ പ്രവർത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുള്ള സഖാക്കൾ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുമെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

   Also Read- Kerala Assembly Election 2021 | സംസ്ഥാനത്ത് പരക്കെ അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു; യുവമോർച്ച നേതാവ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ

   അതേസമയം, പാലക്കാട് വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ പറഞ്ഞു. പാലക്കാട് എംഎല്‍എ ഓഫീസ് ക്രമീകരിച്ചു കഴിഞ്ഞു‌. മെട്രോമാൻ എന്ന വ്യക്തിപ്രഭാവത്തിനാണ് വോട്ട് ലഭിച്ചതെന്നും ഇ.ശ്രീധരൻ അഭിപ്രായപ്പെട്ടു. നേമത്ത് സിപിഎം–കോണ്‍ഗ്രസ് നീക്കുപോക്കുണ്ടായോ എന്ന് പരിശോധിച്ചു വരികയാണെന്നും താന്‍ പതിനായിരത്തിലേറെ വോട്ടിന് വിജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
   Published by:Rajesh V
   First published:
   )}