• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'താലിബാനെ തള്ളി പറയാന്‍ കേരളത്തിലെ മുസ്ലിം മതപണ്ഡിത നേതൃത്വം തയ്യാറാകണം'; ശോഭാ സുരേന്ദ്രന്‍

'താലിബാനെ തള്ളി പറയാന്‍ കേരളത്തിലെ മുസ്ലിം മതപണ്ഡിത നേതൃത്വം തയ്യാറാകണം'; ശോഭാ സുരേന്ദ്രന്‍

താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രൻ

  • Share this:
തിരുവനന്തപുരം: താലിബാനെ തള്ളിപറയാന്‍ കേരളത്തിലെ മുസ്ലിം മതപണ്ഡിത നേതൃത്വം തയ്യാറാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇസ്ലാമിക സമൂഹം നേടിയെടുത്ത സാംസ്‌കാരിക പുരോഗതിയെ തകര്‍ത്ത്, ലോകത്തെ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണ് താലിബാനിസം. താലിബാന് കയ്യടിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.

അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുള്‍ ഗനി ബറാന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.

താലിബാന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് പ്രസിഡന്റിന്റ പലായനം. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.

Also Read-Explained: അഫ്ഗാനിൽ ഭരണം പിടിക്കാൻ നേതൃത്വം നൽകിയ താലിബാൻ ഭീകരർ ആരൊക്കെ?

വ്യാഴായ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അധികാര കൈമാറ്റം എങ്ങിനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിനെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്‍തുണക്കയുള്ള ശ്രമങ്ങള്‍ താലിബാനും നടത്തിവരുന്നുണ്ട്.

Also Read-അഫ്ഗാന്‍ പിടിച്ച് താലിബാൻ; യു എന്‍ രക്ഷ സമിതി ഇന്ന് യോഗം ചേരും

അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.
Published by:Jayesh Krishnan
First published: