• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sobha Surendran |'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ

Sobha Surendran |'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ പി സി ജോർജിന് പിന്തുണ അറിയിച്ചു കൊണ്ട് സ്റ്റേഷനിൽ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രൻ.

  • Share this:
    പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോര്‍ജിന് (P C George) പിന്തുണ നല്‍കുന്നത് നട്ടെല്ലുള്ളയാളായത് കൊണ്ടാണെന്ന് ബിജെപി (BJP) നേതാവ് ശോഭാ സുരേന്ദ്രന്‍ (Sobha Surendran). തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം (Hate Speech) നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ പി സി ജോർജിന് പിന്തുണ അറിയിച്ചു കൊണ്ട് പാലാരിവട്ടം സ്റ്റേഷനിൽ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രൻ. പി സി ജോർജിന്റെ അറസ്റ്റ് സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് പ്രകടനം നടത്തുകയാണ്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ എന്നിവരും ശോഭാ സുരേന്ദ്രനൊപ്പം പാലാരിവട്ടം സ്റ്റേഷനിൽ എത്തിയിരുന്നു.

    ' പി സി ജോർജ് നട്ടെല്ലുള്ള ഒരുത്താനാണ് എന്ന് തോന്നിയത് കൊണ്ടാണ് പിന്തുണ നൽകുന്നത്. ഇക്കാര്യം ഇപ്പോൾ പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങി വെക്കേണ്ടി വരും. വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരികെയെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായിട്ടുണ്ട്.' - ശോഭാ സുരേന്ദ്രൻ പറഞ്ഞു.

    'പി സി ജോര്‍ജിന് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും എന്ന അവസ്ഥയാണ് ഈ നാട്ടിലുള്ളത്. പിണറായി ഇരിക്കുന്നത് രാജാധികാര പദവിയിലല്ല, മുഖ്യമന്ത്രിയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തങ്ങളില്‍ ചിലരെയൊക്കെ ഒതുക്കിക്കളയാമെന്ന ധാരണയിലിരിക്കെ പൊതുസമൂഹത്തോട് ഞങ്ങൾ മറുപടി പറയു൦.' - ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

    അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പി സി ജോർജിനെ പോലീസ് വേട്ടയാടി പിടിക്കാൻ ശ്രമിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. 'പി സി ജോര്‍ജ് കുറ്റവാളിയോ രാജ്യദ്രോഹിയോ അല്ല. കേരളത്തിലെ അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പി സി ജോര്‍ജിനെ ഇത്തരത്തില്‍ കാടിളക്കിയിട്ട് പിടിക്കാന്‍ നടക്കുന്നത്. പി സി ജോര്‍ജ് തന്റെടത്തോടെ സ്റ്റേഷനിൽ ഹാജരാകുമ്പോൾ കേരളത്തിലെ പൊതുപ്രവർത്തനത്തിന് നേതൃത്വ൦ കൊടുക്കുന്നവരെന്ന നിലയിൽ ഞങ്ങളും ഇവിടെ വേണ്ടേ.' - ശോഭാ സുരേന്ദ്രൻ പറഞ്ഞു.

    Also read- PC George| പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍: പിന്തുണയുമായി ബിജെപി നേതാക്കളും പ്രവർത്തകരും

    അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പാലാരിവട്ടം സ്റ്റേഷനിൽ എത്തിയ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കസ്റ്റഡിയിൽ എടുത്ത ശേഷം അദ്ദേഹത്തെ സുരക്ഷ കണക്കിലെടുത്ത് മറൈൻ ഡ്രൈവിലെ എ ആർ ക്യാമ്പിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും കൂടുതൽ പോലീസ് എത്തിയ ശേഷം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് ലഭിക്കുന്ന വിവരം.
    Published by:Naveen
    First published: