• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈപ്പാസിൽ പോകാഞ്ഞത് കുമ്മനം മെട്രോയിൽ കയറിയ അനുഭവമോർത്ത്: ശ്രീധരൻ പിള്ള

ബൈപ്പാസിൽ പോകാഞ്ഞത് കുമ്മനം മെട്രോയിൽ കയറിയ അനുഭവമോർത്ത്: ശ്രീധരൻ പിള്ള

കഴിഞ്ഞ ദിവസം നടന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത് സംബന്ധിച്ചാണ് ബിജെപി നേതാവിന്റെ വിശദീകരണം.

  • Share this:
    കോഴിക്കോട് : മെട്രോയിൽ കയറിയ കുമ്മനം രാജശേഖന്റെ അനുഭവം ആവർത്തിക്കേണ്ടെന്ന് കരുതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. കഴിഞ്ഞ ദിവസം നടന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത് സംബന്ധിച്ചാണ് ബിജെപി നേതാവിന്റെ ഇത്തരമൊരു വിശദീകരണം.

    Also Read-വ്രതം നോറ്റാണെത്തിയതെന്ന് യുവതികൾ; പൊലീസ് തിരിച്ചിറക്കിയത് ബലപ്രയോഗത്തിലൂടെ

    വാർത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ കൂവൽ ഉണ്ടായതിനെയും ബിജെപി അധ്യക്ഷൻ വിമർശിച്ചു. അത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.

    എതിർക്കുന്നവനെ മാനിക്കലാണ് ജനാധിപത്യമെന്നും സി പി എം നേതാക്കൾ പ്രതീക്ഷിക്കുന്നത് പോലെയല്ല ബി ജെ പിയുടെ സമരമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. സത്യഗ്രഹം പോലുള്ള സമര രീതികൾ മാറിയേക്കാമെന്നും എന്നാൽ പ്രഖ്യാപിത ലക്ഷ്യത്തിലെത്തും വരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

    First published: