• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വന്ദേഭാരത് ഐശ്വര്യം; ജനങ്ങളുടെ നെഞ്ചെത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു'; സുരേഷ് ഗോപി

'വന്ദേഭാരത് ഐശ്വര്യം; ജനങ്ങളുടെ നെഞ്ചെത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു'; സുരേഷ് ഗോപി

ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി വന്ന് പറയുമെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപി

  • Share this:

    തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ഐശ്വര്യമാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ജനങ്ങളുടെ നെഞ്ചെത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി വന്ന് പറയുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു.

    പാലക്കാടെത്തിയ വന്ദേഭാരത് റേക്കുകള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കിയിരുന്നു. കേരളത്തിന് പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. വന്ദേ ഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

    Also Read-‘കേരളത്തിന് 19 ട്രെയിനുകള്‍, ആഘോഷിച്ചില്ല; UPAസര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ പഠിപ്പിക്കേണ്ട സമയം’; പി കെ ഫിറോസ്

    ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം -കണ്ണൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്. ഏഴര മണിക്കൂര്‍ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കൈമാറി.

    കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിന്‍ സെറ്റുകളാണ്.

    Published by:Jayesh Krishnan
    First published: