കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി പൽപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുഴൽപണക്കേസ് സംബന്ധിച്ചുള്ള തർക്കത്തിനിടെ കഴിഞ്ഞ ദിവസം വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ ഇന്നലെ അറസ്റ്റ് ചെയ്തു.
തെരഞ്ഞെടുപ്പിനു മൂന്ന് ദിവസം മുൻപ് കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ കെ.ആർ. ഹരിയെയും ട്രഷറർ സുജയ് സേനനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണ് കത്തിക്കുത്തും വധഭീഷണിയും സസ്പെൻഷനും.
Also Read ആനന്ദയ്യ ആയുർവേദ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ആന്ധ്ര സർക്കാർ അനുമതി
വാടാനപ്പള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റതിൽ പ്രതികരിച്ചാണ് ഋഷി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഋഷിയെ സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു
ഞായറാഴ്ച, കുഴൽപണക്കേസുമായി ബന്ധപ്പെട്ട് ചേരി തിരിഞ്ഞു നടത്തിയ തർക്കത്തിനൊടുവിൽ വാടാനപ്പിള്ളിയിൽ ബിജെപി പ്രവർത്തകനു കുത്തേറ്റ സംഭവത്തിൽ 4 ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതേ സമയം, കുഴൽപണവുമായി വന്ന സംഘത്തിനു ഹോട്ടൽ മുറി ബുക്ക് ചെയ്തത് ജില്ലാ നേതാക്കളുടെ നിർദേശ പ്രകാരമെന്നു ബിജെപി ജില്ലാ ഓഫിസ് സെക്രട്ടറി സതീഷ് പോട്ടോറിന്റെ മൊഴി. സതീഷ് പറഞ്ഞതനുസരിച്ചാണ് മുറി നൽകിയതെന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മൊഴിയെടുത്തത്.