ഇന്റർഫേസ് /വാർത്ത /Kerala / കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; ബിജെപി നേതാക്കൾ അറസ്റ്റിൽ

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; ബിജെപി നേതാക്കൾ അറസ്റ്റിൽ

news18

news18

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ബംഗാളിൽ വച്ചുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പരിപാടി.

  • Share this:

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയ ബിജെപി നേതാക്കൾ അറസ്റ്റിൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. വ്യാഴാഴ്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ബംഗാളിൽ വച്ചുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പരിപാടി.

10 ലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആയിരുന്നു പ്രതിഷേധം. പ്രതിഷേധ പരിപാടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ഉദ്ഘാടനം ചെയ്ത ശേഷം മമതാ ബാനർജിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. കോവിഡ് പ്രോട്ടോക്കോളും കടുത്ത നിയന്ത്രണങ്ങളും ലംഘിച്ചതിനാൽ അറസ്റ്റ് വരിക്കാൻ തയ്യാറാകണമെന്ന് പൊലീസ് നേതാക്കളോട് ആവശ്യപ്പെട്ടു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

എന്നാൽ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നതിന്റെ ഹുങ്കാണ് പൊലീസ് കാണിക്കുന്നതെന്നായിരുന്നു നേതാക്കളുടെ ആരോപണം. 15 മിനിറ്റോളം നേരം പൊലീസും ബിജെപി നേതാക്കളും തമ്മിൽ വാക്ക് തർക്കമുണ്ടായി. പലപ്പോഴും പൊലീസിന് നേരെ ബിജെപി നേതാക്കൾ തട്ടികയറുന്ന സാഹചര്യവുമുണ്ടായി. തുടർന്ന് പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ കന്റോൺമെന്റ് സ്റ്റേഷനിലെത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ 11 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

You may also like:മന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം: ബംഗാളിൽ 8 പേർ കസ്റ്റഡിയിൽ; 3പൊലീസുകാർക്ക് സസ്പെൻഷൻ

ഇന്നലെയാണ് ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പശ്ചിമ മിഡ്നാപൂരിലെ പഞ്ച്കുടി എന്ന സ്ഥലത്തുവച്ചാണ് അക്രമം നടന്നത്.

മുരളീധരനെതിരായി നടന്ന ആക്രമണത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് അക്രമം നടത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡ‍ന്റ് കെ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഇന്ത്യയിലെ ഓരോ സംഭവങ്ങളിലും പ്രതികരിക്കുന്ന പിണറായി വിജയൻ എന്തുകൊണ്ട് ബംഗാളിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. മനുഷ്യാവകാശ പ്രവർത്തകരും സംസ്കാരിക നേതാക്കളുമടക്കം വിഷയത്തിൽ കുറ്റകരമായ മൗനമാണ് പാലിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

First published:

Tags: Bjp, V muraleedharan mp