തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ആയുധമാക്കി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന് പിള്ളക്കെതിരെ ബിജെപിയിലെ ഒരു വിഭാഗം. സുവര്‍ണാവസരം പാഴാക്കിയ പ്രസിഡന്റിനെ മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന.
ശബരിമല അടക്കമുള്ള അനുകൂല വിഷയങ്ങള്‍ ഉണ്ടായിട്ടും ബിജെപിയ്ക്ക് സംസ്ഥാനത്ത് നേട്ടം ഉണ്ടാക്കാനായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് വിഹിതം പോലും ഇത്തവണ നേടാനായില്ല. അതിനാൽ സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്നാണ് ഒരു വിഭാഗം ബി.ജെ.പി നേതാക്കളുടെ ആവശ്യം.
പോരായ്മകള്‍ കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.. തിരുവനന്തപുരവും പത്തനംതിട്ടയും ഒഴികെയുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാരിലും പ്രവര്‍ത്തകരിലും ആത്മ വിശ്വാസമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് ചാലക്കുടിയില്‍ സ്ഥാനാര്‍ഥി ആയിരുന്ന എന്‍ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തെ പരാജയത്തിന് സംഘടനാ പ്രവര്‍ത്തനത്തിലെ പിഴവ് കാരണമായെന്നാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.