HOME » NEWS » Kerala » BJP LEADERS WRITE TO PARTY LEADERSHIP IN THE CENTRE FOR RESTRUCTURING N MM TV

പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി വേണം; കേന്ദ്രത്തിന് ബി.ജെ.പി. നേതാക്കളുടെ ഇ മെയിൽ പ്രവാഹം

സമഗ്ര മാറ്റം വേണമെന്നതാണ് പ്രധാന ആവശ്യം

News18 Malayalam | news18-malayalam
Updated: June 12, 2021, 10:46 AM IST
പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി വേണം; കേന്ദ്രത്തിന് ബി.ജെ.പി. നേതാക്കളുടെ ഇ മെയിൽ പ്രവാഹം
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് ബി.ജെ.പി. നേതാക്കളുടെ ഇ മെയിൽ പ്രവാഹം. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് കത്തയക്കുന്നത്.

നേതൃമാറ്റമല്ല, സമഗ്ര മാറ്റം വേണമെന്നതാണ് പ്രധാന ആവശ്യം. കെ സുരേന്ദ്രനെ മാറ്റിയതു കൊണ്ട് മാത്രം പാർട്ടിയിൽ മാറ്റം വരില്ല. ഗ്രൂപ്പടിസ്ഥാനത്തിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. ബി.ജെ.പി. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശനെ കുറ്റപ്പെടുത്തുന്നതാണ് സന്ദേശങ്ങളിലധികവും.

പാർട്ടിയിലെ ഗ്രൂപ്പ് പോര് രമ്യമായി പരിഹരിക്കേണ്ട സംഘടനാ ജനറൽ സെക്രട്ടറി പലപ്പോഴും ഗ്രൂപ്പ് നേതാവിനെ പോലെ പെരുമാറിയെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. അടുത്ത മാസം നടക്കുന്ന ആർ എസ് എസിന്റെ വാർഷിക ബൈഠക്കിൽ ഗണേശ് സ്ഥാനമൊഴിയേണ്ടതാണ്. എന്നാൽ കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യപ്പെട്ട ഗണേശിനെ മാറ്റിയാൽ തിരിച്ചടിയാകുമെന്നും അഭിപ്രായമുണ്ട്.

അതിനിടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടുകളാണ് ഡോ. സി. വി. ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവർ പ്രധാനമന്ത്രിക്ക് നൽകിയത്. മെട്രോമാൻ ഇ. ശ്രീധരനും റിപ്പോർട്ട് കൈമാറിയെന്നാണ് സൂചന. നിലവിലെ പ്രശ്നപരിഹാരത്തിന് നേതൃമാറ്റമല്ല വേണ്ടതെന്നും സമൂല മാറ്റമാണ് വേണ്ടതെന്നും ജേക്കബ് തോമസിനെ റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പ് താല്പര്യങ്ങൾക്ക് അതീതമാകണം പാർട്ടി താൽപര്യമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് പരിശോധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു റിപ്പോർട്ട് കൂടി ജേക്കബ് തോമസിൽ നിന്നും ആവശ്യപ്പെട്ടതായാണ് വിവരം.

ബിജെപിക്ക് എതിരായ കുഴൽപ്പണം അടക്കമുള്ള സാമ്പത്തിക ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം സി. വി. ആനന്ദബോസ് സമർപ്പിച്ച റിപ്പോർട്ടിൽ നേതൃമാറ്റം വേണമെന്ന നിർദ്ദേശമുള്ളതായാണ് സൂചന.

Also read: BJP സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ മാറ്റില്ല

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടേയും കുഴൽപണ ഇടപാട് ആരോപണത്തിന്റേയും പശ്ചാത്തലത്തിൽ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതില്ലെന്ന് ബി ജെ പി ദേശീയ നേതൃത്വം. സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്നാണ് ദേശീയ നേതൃത്വ ത്തിന്റെ തീരുമാനം. ഇപ്പോൾ നടപടി എടുത്താൽ ആരോപണങ്ങൾ പാർട്ടി ശരിവച്ചതായി പ്രതീതി സൃഷ്ടിക്കും.

അതേസമയം സുരേന്ദ്രന്റെ പ്രവർത്തനങ്ങളിൽ  ആർ എസ് എസിനും അതൃപ്തിയുണ്ടെന്നാണ് വിവരം. ആർ. എസ്. എസിന്റെ പരാതികളും ബി ജെ പി ദേശീയ നേതൃത്വം പിന്നീട് പരിഗണിക്കും. അതിനിടെ ദേശിയ അധ്യക്ഷൻ ജെ.പി നദ്ദയുമായി വി മുരളിധരൻ കൂടിക്കാഴ്ച നടത്തി.

Summary: BJP leaders in Kerala wrote to its Centre leadership for a total reshuffle. It is learnt that the demand is for a restructuring sans change in top positions
Published by: user_57
First published: June 12, 2021, 10:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories