നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപി പ്രാദേശിക നേതാവ് 10 തോക്കുകളുമായി പിടിയിൽ; ഉന്നതതല അന്വേഷണം വേണമെന്ന് DYFI

  ബിജെപി പ്രാദേശിക നേതാവ് 10 തോക്കുകളുമായി പിടിയിൽ; ഉന്നതതല അന്വേഷണം വേണമെന്ന് DYFI

  പള്ളിക്കാത്തോട് സ്വദേശി കെ എൻ വിജയനാണ് പൊലീസ് പിടിയിലായത്.

  ബിജെപി പ്രാദേശിക നേതാവ് 10 തോക്കുകളുമായി പിടിയിൽ

  ബിജെപി പ്രാദേശിക നേതാവ് 10 തോക്കുകളുമായി പിടിയിൽ

  • Share this:
   കോട്ടയം: ബിജെപി പ്രാദേശിക നേതാവ് തോക്കുകളുമായി പിടിയിൽ. പള്ളിക്കാത്തോട് സ്വദേശി കെ എൻ വിജയനാണ് പൊലീസ് പിടിയിലായത്. പത്ത് തോക്കുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ മറ്റ് നാല് പേരെ കൂടി പൊലീസ് പിടികൂടി. ഇവരില്‍ നിന്നും റിവോള്‍വറുകള്‍, തോക്ക് നിര്‍മിക്കാനാവശ്യമായ സാമഗ്രികള്‍, തോക്കിന്റെ മോഡലുകള്‍, വെടിയുണ്ടകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, ഇരുമ്പുവടികള്‍ എന്നിവ പിടിച്ചെടുത്തു.

   സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രതികളുടെ വീട്ടിൽ നിന്നാണ് ആയുധകൾ കണ്ടെത്തിയത്. അറസ്റ്റിലായവർക്ക് തോക്ക് നിർമാണവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.

   BEST PERFORMING STORIES:സിന്ധ്യ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ [NEWS]Covid19: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ കർശനമായി പാലിക്കുക [NEWS]മൊബൈലിൽ ചാറ്റ് ചെയ്ത് ഡ്രൈവിങ്; ബസ് ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് [NEWS]

   രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സംഭവമാണിത്. അന്തർസംസ്ഥാനബന്ധം സംശയിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

   സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
   Published by:Naseeba TC
   First published:
   )}