നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി അംഗം;കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ നാടകീയ രംഗങ്ങള്‍

  എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ബിജെപി അംഗം;കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ നാടകീയ രംഗങ്ങള്‍

  നാലുദിവസമായി ശ്രീധരനെ കാണാനില്ലായിരുന്നു. സിപിഎം ഇദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിക്കുക ആയിരുന്നുവെന്നാണ് ബിജെപി ആക്ഷേപം

  News18 Malayalam

  News18 Malayalam

  • Share this:
  കൊല്ലം: കൊല്ലം ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. കോണ്‍ഗ്രസ്-ബിജെപി പിന്തുണയോടെ സ്വതന്ത്രയായിരുന്നു പ്രസിഡന്റ്. പതിനഞ്ചാം വാര്‍ഡ് ബി ജെ പി അംഗം ശ്രീധരന്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. നാലുദിവസമായി കാണാതായിരുന്ന ശ്രീധരന്‍ രാവിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പഞ്ചായത്തില്‍ എത്തുകയായിരുന്നു.

  അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും മുന്‍പ് നാടകീയ രംഗങ്ങളാണ് പഞ്ചായത്ത് ഹാളില്‍ ഉണ്ടായത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു കോണ്‍ഗ്രസ് ബിജെപി പിന്തുണയോടെ സ്വതന്ത്രയായ ആമിന ഷെരീഫ് പ്രസിഡണ്ടായത്. ഭരണസമിതി ആറുമാസം പിന്നിട്ടപ്പോള്‍ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു.

  നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന നിലവിലെ ബിജെപി പഞ്ചായത്ത് അംഗം ശ്രീധരന്‍ എല്‍ഡിഎഫിന് അനുകൂലമായി കൂറുമാറിയതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ചുള്ള പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രതിഷേധം. പ്രമേയ അവതരണത്തിനുള്ള നോട്ടീസ് ലഭിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങളും ബഹളം ഉണ്ടാക്കി.

  എല്‍ഡിഎഫ് 10, ബിജെപി 6, കോണ്‍ഗ്രസ് 4, ഒരു സ്വതന്ത്ര എന്നിങ്ങനെയായിരുന്നു നേരത്തെ കക്ഷിനില. ഭരണസമിതി വീണെങ്കിലും കൂറുമാറിയ അംഗം അയോഗ്യന്‍ ആകും. പണം വാങ്ങിയാണ് ശ്രീധരന്‍ കൂറുമാറിയത് എന്ന് ബിജെപി ആരോപിച്ചു. പഞ്ചായത്തില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇടതു പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ആംബുലന്‍സിലാണ് ശ്രീധരനെ തിരികെ കൊണ്ടുപോയത്.

  നാലുദിവസമായി ശ്രീധരനെ കാണാനില്ലായിരുന്നു. സിപിഎം ഇദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിക്കുക ആയിരുന്നുവെന്നാണ് ബിജെപി ആക്ഷേപം. രാവിലെ ശ്രീധരന്‍ പഞ്ചായത്തിലേക്ക് എത്തിയത് സിപിഎം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ്. കൂറുമാറുമെന്ന് ഉറപ്പായതോടെ ബിജെപി പ്രവര്‍ത്തകര്‍ ശ്രീധരനെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് സംരക്ഷണയിലാണ് ബിജെപി അംഗം മുകള്‍നിലയിലെ പഞ്ചായത്ത് ഹാളില്‍ എത്തിയത്. ഉന്തിയും തള്ളിയും ഇടയില്‍ ശ്രീധരന്‍ അവശന്‍ ആവുകയും ചെയ്തു.

  ശ്രീധരനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ശാരീരിക അസ്വസ്ഥത ഉണ്ടെങ്കില്‍ അംഗം പറയുമെന്നും അപ്പോള്‍ ആശുപത്രിയിലെത്തിക്കാമെന്നും ഇടത് അംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ഹാളിനുള്ളിലും ബഹളം നടക്കുകയായിരുന്നു
  Published by:Jayesh Krishnan
  First published:
  )}