നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാര്‍ഷിക ദിനത്തില്‍ ബിജെപിക്ക് തിരിച്ചടി; കാര്‍ഷികവികസന സമിതികളില്‍ നിന്ന് ബിജെപി അംഗങ്ങള്‍ പുറത്ത്

  കാര്‍ഷിക ദിനത്തില്‍ ബിജെപിക്ക് തിരിച്ചടി; കാര്‍ഷികവികസന സമിതികളില്‍ നിന്ന് ബിജെപി അംഗങ്ങള്‍ പുറത്ത്

  കാര്‍ഷികവികസന സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ബിജെപിയുടെ കര്‍ഷകസംഘടനയായ കര്‍ഷകമോര്‍ച്ചയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   പാലക്കാട്: കൃഷിഭവനുകള്‍ക്ക് കീഴിലുള്ള കാര്‍ഷികവികസന സമിതികളില്‍ നിന്ന് ബിജെപി അംഗങ്ങള്‍ പുറത്ത്. നിയമസഭ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന കൃഷിവകുപ്പ് അധികൃതകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്താതെന്നാണ് റിപ്പോര്‍ട്ട്.

   കാര്‍ഷിക മേഖലയായുമായി ബന്ധപ്പെട്ട വികസനവും പദ്ധതികളും പ്രശ്‌നങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യാനും നിര്‍ദേശങ്ങള്‍ മുന്നോട്ട്‌വെക്കാനുള്ള വേദിയാണ് കൃഷിഭവനുകള്‍ക്ക് കീഴിലുള്ള കാര്‍ഷികവികസന സമിതികള്‍.

   സാധരണ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാര്‍ഷകദിനത്തിന് മുമ്പായാണ് സമിതി പുനഃസംഘടിപ്പിക്കുക. ഇത്തവണ സമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ ബിജെപിയുടെ കര്‍ഷകസംഘടനയായ കര്‍ഷകമോര്‍ച്ചയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ല.

   മികച്ച കര്‍ഷകര്‍, യുവ കര്‍ഷകര്‍, അംഗീകൃത കര്‍ഷക സംഘടനകള്‍, കര്‍ഷതക തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷകസംഘടനകള്‍ എന്നിവരുടെ പ്രതിനിധികളെയാണ് സമിതികളില്‍ കാര്‍ഷിക വികസന സമിതിയില്‍ ഉള്‍പ്പെടുത്താറുള്ളത്. ഇതിനു പുറമേ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തെരഞ്ഞെടുക്കുന്ന മൂന്ന അംഗങ്ങളെയും ഉള്‍പ്പെടുത്താം. പതിനഞ്ചോളം പേരടങ്ങുന്ന സമിതിയെയാണ് അഞ്ചു വര്‍ഷത്തെ കാലയളവിലേക്കാണ് തെരഞ്ഞെടുക്കുക.

   നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. അതിനാലാണ് ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്താതിരുന്നത്.

   Also Read-'ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകൻ; DCC തലപ്പത്തേക്ക് കഞ്ചാവ് കടത്തുകാരൻ': കോട്ടയത്തെ കോണ്‍ഗ്രസിൽ പോസ്റ്റർ യുദ്ധം

   എന്നാല്‍ പാര്‍ട്ടിക്ക് നിയമസഭ പ്രാതിനിധ്യമില്ലാതിരുന്നകാലത്തും സമതികളില്‍ ബിജെപി അംഗങ്ങളുണ്ടായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം കാര്‍ഷിക വികസന സമിതികളില്‍ ഉള്‍പ്പെടുത്താതിന് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്ന് കിസാന്‍ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എസ് ജയസൂര്യ മാതൃഭൂമിയോട് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}