• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാൻ BJP; ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ പുതിയ സംഘടന

ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാൻ BJP; ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ പുതിയ സംഘടന

പാര്‍ട്ടിയുടെ കീഴിലുള്ള ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പരിപാടികള്‍

ബിജെപി

ബിജെപി

  • Share this:
    തിരുവനന്തപുരം: ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സംഘടന രൂപീകരിച്ച് ബിജെപി. പാക്കിസ്ഥാന്‍, ശ്രിലങ്ക തുടങ്ങി ലോകമാകമാനം ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ക്രൈസ്തവസംരക്ഷണ സമിതിയ്ക്ക് രൂപം നല്‍കിയത്.

    ശ്രീലങ്കയിലടക്കം ക്രൈസ്തവർക്കെതിരേ നടന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പുതിയ സംഘടനായ ക്രൈസ്തവ സംരക്ഷണ സമിതി കൊച്ചിയില്‍ 29 ന് ഉപവാസ നടത്തും. പാര്‍ട്ടിയുടെ കീഴിലുള്ള ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പരിപാടികള്‍. വിവിധ ക്രൈസ്തവ സഭകള്‍ വിഷയത്തില്‍ ബിജെപിയോട് സഹകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.

    Also read: ശബരിമല ആചാര സംരക്ഷണത്തിനിറങ്ങയവർക്കിടയിൽ ഭിന്നത; കെ.പി ശശികലക്കെതിരെ രൂക്ഷവിമർശനവുമായി പത്മ പിള്ള
     ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ മേഖലകളില്‍ പാർട്ടിക്ക് ആഗ്രഹിച്ച നേട്ടം കൈവരിയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാലാ ഉൾപ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ക്രൈസ്തവ സ്വാധീന മേഖലകളില്‍ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് പുതിയ സംഘടനയിലൂടെ ബിജെപി ലക്ഷ്യം വെക്കുന്നത്.
    First published: